ഭോപ്പാല്‍: മധ്യപ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധിയുടെ ആക്കം കൂട്ടി കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചതിന് പിന്നാലെ സിന്ധ്യയെ പഴിചാരി കോണ്‍ഗ്രസ്.
സിന്ധ്യ വിശ്വാസം തകര്‍ത്തുകളഞ്ഞെന്നും 18 വര്‍ഷക്കാലം കോണ്‍ഗ്രസ് സിന്ധ്യയ്ക്ക് നല്‍കിയ നേട്ടങ്ങള്‍ മറക്കരുതെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രതികരിച്ചു.
”സിന്ധ്യയുടെ 18 വര്‍ഷക്കാലത്തെ രാഷ്ട്രീയ ജീവിതത്തില്‍ സിന്ധ്യയെ കോണ്‍ഗ്രസ് എം.പിയാക്കി, രണ്ട് തവണ കേന്ദ്രമന്ത്രി, ചീഫ് വിപ്പ് , ദേശീയ ജനറല്‍ സെക്രട്ടറി, തെരഞ്ഞെടുപ്പ് ക്യാംപെയിന്‍ തലവന്‍, കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി മെമ്പര്‍. എന്നിട്ടും മോദി-ഷായുടെ തണലില്‍?” മധ്യപ്രദേശ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
സിന്ധ്യ വിശ്വാസം തകര്‍ത്തു കളഞ്ഞതായും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
അതേസമയം, ജ്യോതിരാദിത്യ സിന്ധ്യയും 21 എം.എല്‍.എമാരും രാജിവെച്ചതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ കോണ്‍ഗ്രസ് മൂന്നംഗ സമിതിയെ നിയോഗിച്ചു. മുകുള്‍ വാസ്നിക്, ദീപക് ബാബ്റിയ, ഹരീഷ് റാവത്ത് എന്നിവരാണ് സമിതിയിലുള്ളത്.
ഇതിന് പുറമേ ഇടഞ്ഞു നില്‍ക്കുന്ന നേതാക്കളുമായി സംസാരിക്കുന്നതിന് സജ്ജന്‍സിഗം വര്‍മ്മ, ഗോവിന്ദ് സിങ് എന്നീ മുതിര്‍ന്ന നേതാക്കളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
എം.എല്‍.എമാര്‍ രാജിവെച്ചതോടെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. 230 അംഗ നിയമസഭയില്‍ നിലവില്‍ 228 എം.എല്‍.എമാരാണുള്ളത്. 22 എം.എല്‍.എമാര്‍ രാജിവെച്ചതോടെ നിലവില്‍ 206 ആണ് നിയമസഭയിലെ അംഗബലം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
