മുംബൈ: മീ ടൂ ക്യാംപെയിനില്‍ നടി തനുശ്രീ ദത്ത ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ക്ക് വനിതാ കമ്മീഷന്‍ കത്തയച്ചു. നടന്‍ നാനാ പടേക്കര്‍, കൊറിയോഗ്രഫര്‍ ഗണേഷ് ആചാര്യ, നിര്‍മാതാവ് സമീര്‍ സിദ്ദിഖ്, സംവിധായകന്‍ രാകേഷ് സാരംഗ് എന്നിവര്‍ക്കാണ് നോട്ടീസയച്ചത്. ദത്ത നല്‍കിയ പരാതിയുടെ പശ്ചാത്തലത്തിലാണ് നോട്ടീസ്.

കഴിഞ്ഞ ശനിയാഴ്ചയാണ് ദത്ത ഓഷിവാര പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ആരോപണം പടേക്കര്‍ തള്ളിയിരുന്നു.


Read Also : റഫേല്‍; കേന്ദ്രത്തിന് വന്‍ തിരിച്ചടി; ഇടപാടുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും നല്‍കണമെന്ന് സുപ്രീം കോടതി


 

പത്ത് ദിവസത്തിനകം മറുപടി നല്‍കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടതെന്ന് ചെയര്‍പേഴ്സണ്‍ വിജയ രത്നാകര്‍ പറഞ്ഞു. അതുകൂടാതെ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനു പുറമേ സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു സംഘടന തുടങ്ങുന്നതിനെപ്പറ്റിയും നിര്‍മാതാക്കളുടെ കൂട്ടായ്മയോട് ആവശ്യപ്പെട്ടതായി ചെയര്‍പേഴ്സണ്‍ പറഞ്ഞു.