24 വര്‍ഷം കോടികള്‍ കൊടുത്തും ഒരൊറ്റ പത്രസമ്മേളനം നടത്താതെയും മോദിയുണ്ടാക്കിയ പ്രതിഛായ പാറ്റകള്‍ രണ്ടാഴ്ചകൊണ്ട് തകര്‍ത്തു: സി.ജെ.പിയെ പ്രശംസിച്ച് അരുന്ധതി റോയ്
India
24 വര്‍ഷം കോടികള്‍ കൊടുത്തും ഒരൊറ്റ പത്രസമ്മേളനം നടത്താതെയും മോദിയുണ്ടാക്കിയ പ്രതിഛായ പാറ്റകള്‍ രണ്ടാഴ്ചകൊണ്ട് തകര്‍ത്തു: സി.ജെ.പിയെ പ്രശംസിച്ച് അരുന്ധതി റോയ്
നിഷാന. വി.വി
Wednesday, 5th August 2026, 9:01 am

ന്യൂദല്‍ഹി: സി.ജെ.പിയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധം രണ്ടാഴ്ചക്കുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതു പ്രതിഛായയെ ഇളക്കി മറിച്ചുവെന്ന് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അരുന്ധതി റോയ്.

പതിറ്റാണ്ടുകളായി കെട്ടിപടുത്ത ആഖ്യാനങ്ങളെ എങ്ങനെ വെല്ലുവിളിക്കാമെന്ന് സമീപകാല സംഭവ വികാസങ്ങള്‍ തെളിച്ചിയിട്ടുണ്ടെന്നും അരുന്ധതി റോയ് പറഞ്ഞു.

മദര്‍ മേരി കംസ് ടുമി എന്ന തന്റെ പുസ്തകത്തിന്റെ ഹിന്ദി വിവര്‍ത്തനമായ മേരി മാ മേരി ഗാങ്‌സ്റ്റര്‍ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കവെയായിരുന്നു അവരുടെ പരാമര്‍ശം.

മോദി 24 വര്‍ഷകാലം കോടികള്‍ കൊടുത്ത് ഒരു പത്ര സമ്മേളനം പോലും നടത്താതെ ഉണ്ടാക്കിയെടുത്ത പ്രതിഛായയാണ് വിദ്യാര്‍ത്ഥികള്‍ രണ്ടാഴ്ചകൊണ്ട് തകര്‍ത്തതെന്നും അരുന്ധതി റോയ് പരിഹസിച്ചു.

‘കോടികള്‍ കൊടുത്ത് ഒരു പത്രസമ്മേളനം പോലും നടത്താതെ 24 വര്‍ഷം കൊണ്ട് ഉണ്ടാക്കിയെടുത്ത പ്രതിഛായയാണ് വിദ്യാര്‍ത്ഥികള്‍ നശിപ്പിച്ചത്. 24 വര്‍ഷവും പാറ്റകള്‍ തകര്‍ത്തു,’ അവര്‍ പറഞ്ഞു. ഒരു തരത്തില്‍ പറഞ്ഞാല്‍ തെരഞ്ഞെടുപ്പുകളെക്കാള്‍ വലിയ വിജയമാണിതെന്നും അരുന്ധതി റോയ് കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ത്ഥികള്‍ വളരെ ഉത്തരവാദിത്തതോടെ തങ്ങളുടെ പങ്ക് നിര്‍വഹിച്ചുവെന്ന്. പ്രതിപക്ഷ പാര്‍ട്ടികള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും അവര്‍ പറഞ്ഞു.

മുതിര്‍ന്നവര്‍ ഇപ്പോള് അവരുടെ പക്വത കാണിക്കേണ്ടതുണ്ടെന്നും പ്രതിപക്ഷ പാര്‍ട്ടികളും സിവില്‍ സമൂഹവും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടകതുണ്ടെന്നും അരുന്ധതി റോയ് പറഞ്ഞു. അനീതി സാധാരണവത്ക്കരിക്കുന്നതിനെ ചെറുക്കേണ്ടത് പൗരന്മാരുടെ ഉത്തരവാദിത്തമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Cockroaches shattered the image Modi had built over 24 years—spending crores and without holding a single press conference—in just two weeks: Arundhati Roy praises CJP.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.