ബെംഗലൂരു: തര്‍ക്കങ്ങള്‍ക്കൊടുവില്‍ എം.എല്‍.എ സി.കെ നാണുവിനെ ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞടുത്ത് എച്ച.ഡി ദേവഗൗഡ. കെ കൃഷ്ണന്‍കുട്ടി മന്ത്രിയായ സാഹചര്യത്തിലാണ് പുതിയ മാറ്റം. മാത്യു ടി തോമസ് നിയമസഭാ കക്ഷി നേതാവായും തെരഞ്ഞെടുത്തു.

ജെ.ഡി.എസ് നേതൃത്വം ബംഗലൂരുവില്‍ നടത്തിയ യോഗത്തിലാണ് തീരുമാനമായത്. ജെ.ഡി.എസ് ദേശീയ നേതാവ് എച്ച്.ഡി ദേവഗൗഡയാണ് അധ്യക്ഷനെ തെരഞ്ഞെടുത്തത്. അന്തിമ തീരുമാനം അടുത്ത ആഴ്ച പ്രഖ്യാപിക്കും. ഭാരവാഹികളിലും മാറ്റമുണ്ടായേക്കുമെന്നാണ് സൂചന.

സംഘടനാതലത്തില്‍ വലിയ അഴിച്ചുപണിക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. അധികാരത്തെചൊല്ലി പാര്‍ട്ടിയില് വിഭാഗീയത പാടില്ലെന്ന് കേരള നേതാക്കളോട് എച്ച്.ഡി ഗൗഡ ആവശ്യപ്പെട്ടു.