കൊല്ലം: പ്രമുഖ സിനിമ-സീരിയല്‍ നടന്‍ ഗീഥാ സലാം അന്തരിച്ചു. എഴുപത്തിയാറാം വയസ്സിലായിരുന്നു അന്ത്യം. ഓച്ചിറ മേമന സ്വദേശിയാണ് സലാം. ഇന്ന് വൈകീട്ട് മൂന്നരയോടെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു.

ALSO READ: ജോണ്‍സണ്‍സ് ആന്‍ഡ് ജോണ്‍സണിന്റെ ഇന്ത്യന്‍ പ്ലാന്റുകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന്; സാംപിളുകള്‍ ശേഖരിച്ചു

കബറടക്കം നാളെ രാവിലെ 10ന് ഓച്ചിറ വടക്കെ ജമാഅത്ത് കബര്‍സ്ഥാനില്‍ നടക്കും. ഇതുവരെ 88 സിനിമകളിലും ഒട്ടേറെ നാടകങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചാണ് നാടക അഭിനയത്തിലേക്ക് സജീവമായത്.

1980ല്‍ പുറത്തിറങ്ങിയ മാണി കോയ കുറുപ്പാണ് ആദ്യ ചിത്രം. 1987ല്‍ തിരുവനന്തപുരം ആരാധനയുടെ അഭിമാനം എന്ന നാടകത്തിന് മികച്ച നടനുള്ള കേരള സര്‍ക്കാര്‍ അവാര്‍ഡും 2010ല്‍ സംഗീത നാടക അക്കാദമി പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട്.