തിയറ്ററുകള്‍ക്ക് വീണ്ടും തിരിച്ചടി; കുടിശ്ശിക തീര്‍ക്കാതെ സിനിമ നല്‍കില്ലെന്ന് വിതരണക്കാര്‍
Malayalam Cinema
തിയറ്ററുകള്‍ക്ക് വീണ്ടും തിരിച്ചടി; കുടിശ്ശിക തീര്‍ക്കാതെ സിനിമ നല്‍കില്ലെന്ന് വിതരണക്കാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 24th May 2020, 11:55 am

കൊച്ചി: ഓണ്‍ലൈന്‍ റിലീസിന്റെ പേരില്‍ പ്രതിസന്ധിയിലായ തിയറ്ററുകള്‍ക്ക് വീണ്ടും തിരിച്ചടി. റിലീസ് ചെയ്ത സിനിമകളുടെ വിഹിതം നല്‍കിയില്ലെങ്കില്‍ തിയറ്റര്‍ തുറന്നാലും സിനിമ നല്‍കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വിതരണക്കാര്‍.

ഇരുപത്തിയേഴര കോടിയോളം രൂപയുടെ കുടിശികയാണ് തിയറ്ററുകള്‍ നല്‍കാനുള്ളത്. ഈ തുക ഉടന്‍ നല്‍കണമെന്നാണ് വിതരണക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രതിസന്ധി ശരിവയ്ക്കുന്ന ലിബര്‍ട്ടി ബഷീറിന്റെ ശബ്ദരേഖ പുറത്തുവന്നു. താന്‍ തിയറ്റര്‍ ഉടമകളുടെ സംഘടനയുടെ തലപ്പത്ത് ഇരുന്നപ്പോഴുള്ള സ്ഥിതിയല്ല ഇപ്പോഴുള്ളതെന്ന് ലിബര്‍ട്ടി ബഷീര്‍ പറയുന്നത് ഇതില്‍ വ്യക്തമാണ്.

അതേസമയം, സിനിമ റിലീസ് ചെയ്യാനാകാത്തതില്‍ വലിയ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാവ് ആന്റോ ജോസഫ് ഫിലിം ചേംബറിനു കത്തു നല്‍കി. റിലീസ് ചെയ്ത ചിത്രങ്ങളുടെ വിഹിതം തിയേറ്ററുകള്‍ നല്‍കിയില്ലെന്നു കത്തില്‍ പറയുന്നു. ആന്റോയുടെ കത്ത് ബുധനാഴ്ച ഫിലിം ചേംബര്‍ യോഗം പരിഗണിക്കുമെന്നാണ് വിവരം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക