സ്വകാര്യ ഭാഗങ്ങളില്‍ നീര്‍ക്കെട്ട്; മര്‍ദ്ദനമേറ്റ് മരിച്ച പെണ്‍കുട്ടി ലൈംഗിക പീഡനത്തിരയായതായി സംശയം
Kerala News
സ്വകാര്യ ഭാഗങ്ങളില്‍ നീര്‍ക്കെട്ട്; മര്‍ദ്ദനമേറ്റ് മരിച്ച പെണ്‍കുട്ടി ലൈംഗിക പീഡനത്തിരയായതായി സംശയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th April 2021, 8:57 pm

പത്തനംതിട്ട: കുമ്പഴയില്‍ രണ്ടാനച്ഛന്റെ മര്‍ദ്ദനമേറ്റ് മരിച്ച അഞ്ചുവയസ്സുകാരി ലൈംഗികമായി പീഡിപ്പിക്കപ്പട്ടതായി സംശയം. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ നീര്‍ക്കെട്ട് ഉള്ളതായി പരിശോധനയില്‍ കണ്ടെത്തി.

കുട്ടിയെ രണ്ടാനച്ഛനായ അലക്‌സ് നിരന്തരം മര്‍ദ്ദിച്ചിരുന്നതായി അമ്മ കനക പൊലീസിന് നേരത്തെ മൊഴിനല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ രണ്ട് ദിവസത്തോളം പഴക്കമുള്ള മുറിവുകളും കണ്ടിരുന്നു. തീപൊള്ളലേറ്റതും, ആഴത്തിലുള്ളതുമായ മുറിവുകളും പെണ്‍കുട്ടിയുടെ ശരീരത്തില്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴിയില്‍ അലക്‌സിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. കനക വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടി ചലനമറ്റ രീതിയില്‍ കിടക്കുന്നത് കാണുകയായിരുന്നു. ഉടന്‍ സമീപവാസിയെയും കൂട്ടി പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുമ്പേ തന്നെ പെണ്‍കുട്ടി മരിച്ചരുന്നെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

തമിഴ്‌നാട് രാജപാളയം സ്വദേശികളാണ് അലക്‌സും കനകയും. കുമ്പഴയില്‍ വാടക വീട്ടിലാണ് ഇവര്‍ താമസിച്ച് വന്നിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Child tortured and dead at Pathanamthitta doubts that sexually abused