തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. നഷ്ടപ്പെട്ട ഒരു മന്ത്രിസഭയാണ് ഇപ്പോള്‍ കേരളത്തിലുള്ളതെന്നെന്നും കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്നും പിണറായി വിമര്‍ശിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി വിജയന്.
സര്‍ക്കാരിനെ അനുകൂലിക്കുന്നവര്‍ക്കടക്കം നിഷേധിക്കാനാകാത്ത കാര്യങ്ങളാണ് പുറത്ത് വരുന്നതെന്നും വസ്തുത ജനങ്ങള്‍ അറിയുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് വീണ്ടുവിചാരം ഉണ്ടാവേണ്ടത് പ്രധാനമാണ്. പൊതു അഭിപ്രായം സ്വീകരിക്കുകയല്ല മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. സാധാരണ പോലെ വിദണ്ഡവാദം ഉന്നയിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.
തര്‍ക്കം ഉയര്‍ന്നതുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉയര്‍ന്നപ്പോള്‍ മുന്‍ ഗവണ്മെന്റിനെ കുറ്റപ്പെടുത്തുകയാണ് മുഖ്യമന്ത്രി ചെയ്തത്. 10 വര്‍ഷത്തെ എല്‍.ഡി.എഫ് സര്‍ക്കാരും ആറ് മാസമായി അധികാരത്തില്‍ തുടരുന്ന യു.ഡി.എഫ് സര്‍ക്കാരും തമ്മിലുള്ള താരതമ്യത്തിലേക്ക് പോകാനല്ല താന്‍ ഈ അവസരം ഉപയോഗിക്കുന്നത്. അത് ബന്ധപ്പെട്ടവര്‍ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യട്ടെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മന്ത്രിസഭയില്‍ വ്യത്യസ്തത പ്രകടിപ്പിച്ചതില്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടിയിലെ പ്രധാനിയും ഉണ്ട്. അതില്‍ ഒരു പ്രധാനി മുഖ്യമന്ത്രി പ്രത്യേകം പരിദഗണിക്കേണ്ട ആളാണ്. അത് കെ.പി.സി.സി പ്രസിഡന്റാണ്. എന്നാല്‍ കെ.പി.സി.സി പ്രസിഡന്റിന് പോലും റോളില്ലാത്ത സാഹചര്യമാണുള്ളത്.
ഗൗരവമായ വിഷയത്തില്‍ പ്രസിഡന്റുമായി പോലും ചര്‍ച്ചയില്ല. എതിര്‍പ്പ് പറയാവുന്ന ഭാഷയില്‍ മാന്യമായി പ്രസിഡന്റ് പറഞ്ഞിട്ടുണ്ട്. നിലപാട് വ്യക്തമായതോടെ കാബിനറ്റില്‍ പറഞ്ഞുവെന്നാണ് മനസിലാക്കുന്നത്. യുഡിഎഫ് കണ്‍വീനര്‍ പരസ്യമായി എതിര്‍പ്പ് പറഞ്ഞുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തര്‍ക്കം ജനാധിപത്യത്തിന്റെ സൗന്ദര്യമല്ല. മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തിന് എതിരെയുള്ള പാര്‍ട്ടിയുടെ പ്രതികരണമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
