ന്യൂദല്‍ഹി: ജയിലില്‍ തനിക്ക് കസേരയോ തലയിണയോ അനുവദിക്കുന്നില്ലെന്ന് ഐ.എന്‍.എക്‌സ് മീഡിയാ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ ധനമന്ത്രി പി. ചിദംബരം. ചിദംബരത്തിനായി കേസ് വാദിക്കുന്ന കപില്‍ സിബലാണ് ഇക്കാര്യം കോടതിയെ അറിയിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘അദ്ദേഹത്തിന് സെല്ലില്‍ ഒരു കസേര പോലുമില്ല. കട്ടിലിലില്‍ തലയിണ കൊടുത്തിട്ടില്ല. ഇത് കാരണം അദ്ദേഹത്തിന് പുറംവേദനയുണ്ട്. വാര്‍ഡന്‍മാര്‍ക്ക് ഇരിക്കുന്നതിന് പുറത്ത് രണ്ട് കസേരയുണ്ട്.’

അതേസമയം ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കോടതി ഒക്ടോബര്‍ മൂന്നുവരെ നീട്ടി. ചിദംബരത്തിന് ബന്ധുക്കളെ കാണാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്.

ചിദംബരത്തിന്റെ ആരോഗ്യ സ്ഥിതി മോശമാണെന്ന് ചൂണ്ടിക്കാട്ടി കപില്‍ സിബല്‍ ഒരു അപേക്ഷ നല്‍കിയിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഓഗസ്റ്റ് 21നു രാത്രിയാണ് ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഒന്നാം യുപിഎ സര്‍ക്കാരില്‍ ചിദംബരം ധനമന്ത്രിയായിരിക്കേ, സ്റ്റാര്‍ ഇന്ത്യ മുന്‍ സി.ഇ.ഒ പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ കമ്പനിയായ ഐഎന്‍എക്സ് മീഡിയയ്ക്കു വഴിവിട്ടു വിദേശനിക്ഷേപം സ്വീകരിക്കാന്‍ അനുമതി ലഭിച്ചതില്‍ ക്രമക്കേടുണ്ടെന്നാണു കേസ്.

WATCH THIS VIDEO: