ബാലനെക്കുറിച്ച് എന്ത് പോസ്റ്റിട്ടാലും അതിന് താഴെയുള്ള കമന്റുകള്‍ ജന നായകനെക്കുറിച്ചാണ്, വലിയ പ്രതീക്ഷയുള്ള സിനിമയാണത്: ചിദംബരം
Indian Cinema
ബാലനെക്കുറിച്ച് എന്ത് പോസ്റ്റിട്ടാലും അതിന് താഴെയുള്ള കമന്റുകള്‍ ജന നായകനെക്കുറിച്ചാണ്, വലിയ പ്രതീക്ഷയുള്ള സിനിമയാണത്: ചിദംബരം
അമര്‍നാഥ് എം.
Sunday, 28th June 2026, 2:52 pm

സമാനതകളില്ലാത്ത വിജയം നേടിയ മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം ചിദംബരം അണിയിച്ചൊരുക്കിയ ചിത്രമാണ് ബാലന്‍. അനൗണ്‍സ്‌മെന്റ് സമയത്ത് ഫീല്‍ ഗുഡ് ചിത്രമെന്ന പ്രതീതി തന്ന ബാലന്‍ ഇമോഷണല്‍ ത്രില്ലറായാണ് പ്രേക്ഷകരിലേക്കെത്തിയത്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമയെന്നാണ് പലരും ബാലനെ വിശേഷിപ്പിക്കുന്നത്.

സൗത്ത് ഇന്ത്യയിലെ മുന്‍നിര പ്രൊഡക്ഷന്‍ ഹൗസായ കെ.വി.എന്‍ പ്രൊഡക്ഷന്‍സാണ് ബാലന്റെ നിര്‍മാതാക്കള്‍. കെ.വി.എന്‍ ആദ്യമായി മലയാളത്തിലൊരുക്കിയ ചിത്രം ഹിറ്റ് സ്റ്റാറ്റസ് നേടിയിരിക്കുകയാണ്. തമിഴിലും തെലുങ്കിലും കന്നഡയിലും സിനിമകള്‍ ചെയ്ത കെ.വി.എന്നിന് ആശ്വാസം നല്‍കിയിരിക്കുകയാണ് ബാലന്റെ വിജയം.

ചിദംബരം Photo: Screen grab/ Behindwoods Max

ഇപ്പോഴിതാ ബാലനെക്കുറിച്ചും കെ.വി.എന്നിനെക്കുറിച്ചും സംസാരിക്കുകയാണ് സംവിധായകന്‍ ചിദംബരം. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമ കാരണമാണ് ബാലന്‍ ലഭിച്ചതെന്നും കെ.വി.എന്‍ പോലെ വലിയൊരു ബാനര്‍ അതിനായി പണം മുടക്കിയതെന്നും ചിദംബരം പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ് മാക്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കെ.വി.എന്‍ ഈ സിനിമയുടെ കൂടെ പ്രൊഡ്യൂസ് ചെയ്ത മറ്റൊരു പടമായിരുന്നു ജന നായകന്‍. അതിന്റെ അവസ്ഥ ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാമല്ലോ. റിലീസിന് മുമ്പ് എന്റെ സോഷ്യല്‍ മീഡിയ പേജില്‍ ബാലനെക്കുറിച്ച് എന്ത് പോസ്റ്റിട്ടാലും അതിന്റെ താഴെ വരുന്ന പ്രധാന ചോദ്യം ജന നായകനെക്കുറിച്ചാണ്. ആ സിനിമ എപ്പോള്‍ വരുമെന്നാണ് പലരും ചോദിക്കുന്നത്.

ജന നായകന്റെ മേലെ ആളുകള്‍ക്കുള്ള പ്രതീക്ഷ വളരെ വലുതാണ്. ആ സിനിമ എപ്പോള്‍ റിലീസായാലും ചരിത്രമെഴുതുമെന്ന് ഉറപ്പാണ്. വിജയ് സാറിനെ ഒരിക്കലെങ്കിലും കാണാന്‍ പറ്റുമെന്നാണ് പ്രതീക്ഷ. കെ.വി.എന്നിന്റെ ലൈനപ്പില്‍ ബാക്കിയുള്ള പടങ്ങളും വലുതാണ്. ടോക്‌സിക്, ഹയ്‌വാന്‍ അങ്ങനെ ബിഗ് പ്രൊജക്ടുകളാണ് അവരുടേത്,’ ചിദംബരം പറയുന്നു.

പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ചിദംബരം ബാലന്‍ അണിയിച്ചൊരുക്കിയത്. ആദിശേഷന്‍, ഫര്‍സാന പാലത്തിങ്കല്‍, മുഹമ്മദ് സിനാന്‍, ഡോളി ജൂണ്‍ എന്നിവരുടെ പ്രകടനങ്ങള്‍ സിനിമയെ കൂടുതല്‍ ഗംഭീരമാക്കിയിട്ടുണ്ട്. ടൊവിനോ തോമസിന്റെ അതിഥിവേഷവും പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ചു. ജീന്‍ പോള്‍ ലാല്‍, ഗിരീഷ് എ.ഡി. സാന്ദ്ര ചന്ദ്രന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

Content Highlight: Chidambaram about Balan and Jana Nayagan

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം