ന്യൂദല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന് ബന്ധുക്കളെ കാണാന്‍ കോടതി അനുമതി. ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണ കമ്മീഷന്‍ നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
‘ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടുന്നതിന് അപേക്ഷയില്‍ ഒരു കാരണവും ചൂണ്ടിക്കാട്ടിയിട്ടില്ല.’ എന്ന് ചിദംബരത്തിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. ഒക്ടോബര്‍ മൂന്നുവരെ കസ്റ്റഡി നീട്ടിനല്‍കാമെന്ന് ജഡ്ജി നിരീക്ഷിച്ചപ്പോള്‍ യാന്ത്രികമായി ചെയ്യേണ്ടതല്ല ഇക്കാര്യമെന്ന് പറഞ്ഞ് കപില്‍ സിബല്‍ അതിനെ എതിര്‍ത്തു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ചിതംബരം ഇതിനകം തന്നെ പതിനാല് ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞിട്ടുണ്ടെന്ന് ചിദംബരത്തിന്റെ മറ്റൊരു അഭിഭാഷകനായ മനു അഭിഷേക് സിങ്‌വി വാദിച്ചു. ‘ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടാന്‍ മതിയായ കാരണമുണ്ടായിരിക്കണം.’ സിങ്‌വി കൂട്ടിച്ചേര്‍ത്തു.
ചിദംബരത്തിന്റെ ആരോഗ്യ സ്ഥിതി മോശമാണെന്ന് ചൂണ്ടിക്കാട്ടി കപില്‍ സിബല്‍ ഒരു അപേക്ഷ നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാരം കുറഞ്ഞിട്ടുണ്ട്. സെല്ലില്‍ അദ്ദേഹത്തിന് ഒരു കസേരയോ തലയിണയോ പോലുമില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഹരജയില്‍ അന്തിമ ഉത്തരവ് വന്നിട്ടില്ല.
