[] കൊച്ചി: നരേന്ദ്ര മോദി സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കുമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെ സി ബി സി). കേന്ദ്രസര്‍ക്കാരിന്റെ എല്ലാ ജനക്ഷേമ പ്രവര്‍ത്തനങ്ങളിലും സഭയുടെ പങ്കാളിത്തം വാഗ്ദാനം ചെയ്യുന്നുവെന്ന് കെ.സി.ബി.സി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് മെത്രാപ്പോലീത്ത പറഞ്ഞു. കെ.സി.ബി.സി വര്‍ഷകാല സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന സഭാ തലവന്മാരുടെ സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തോട് പൂര്‍ണ യോജിപ്പില്ല. ഈ വിഷയത്തില്‍ സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ല. ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കും. അടഞ്ഞുകിടക്കുന്ന ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കരുതെന്നാണ് കെ.സി.ബി.സിയുടെ നിലപാട്- അദ്ദേഹം നയം വ്യക്തമാക്കുന്നു.

ഇടുക്കിയിലേത് കര്‍ഷകരുടെയും സഭയുടെയും വിജയമാണെന്ന് ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു. പരാജയത്തില്‍നിന്ന് കോണ്‍ഗ്രസ് പാഠം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

കേരള കത്തോലിക്കാ സഭയുടെ ആസ്ഥാന കാര്യാലയമായ പി.ഒ.സി.യിലാണ് വര്‍ഷകാല സമ്മേളനം നടക്കുന്നത്. 4,5തീയതികളിലാണ് കെ.സി.ബി.സി സമ്മേളനം.