ഫിഫ ലോകകപ്പ് 2026ല്‍ സ്‌പെയ്‌നും കാപ് വെര്‍ദെയും തമ്മിലുള്ള പോരാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്. അറ്റലാന്റ സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. നിലവില്‍ ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇരു ടീമും ഗോള്‍ രഹിതമായി തുടരുകയാണ്.
മത്സരത്തില്‍ ലാ റോജ കളത്തിലിറങ്ങിയത് 4-1-2-3 എന്ന ഫോര്‍മേഷനിലാണ്. മറുഭാഗത്ത് 4-2-3-1 എന്ന ഫോര്‍മേഷനിലാണ് കേപ് വെര്‍ദെ അണിനിരന്നത്.
ആവേശം നിറഞ്ഞ മത്സരത്തില്‍ വമ്പന്‍ മുന്നേറ്റമാണ് സ്‌പെയ്ന്‍ കേപ് വെര്‍ദെയ്ക്ക് എതിരെ നടത്തുന്നത്. എന്നാല്‍ വോസിന്‍ഹ എന്ന കേപ് വെര്‍ദെയുടെ കാവല്‍ മാലാഖ ചുവപ്പന്‍മാരുടെ എല്ലാ മുന്നേറ്റങ്ങളെയും കിടിലന്‍ സേവിലൂടെ തകര്‍ത്ത് മിന്നും പ്രകടനമാണ് കാഴ്ചവെച്ചവെക്കുന്നത്. മത്സരം തുടങ്ങിയ ആദ്യ പകുതിയില്‍ മൂന്ന് കിടിന്‍ സേവുകളാണ് വെര്‍ദെയുടെ കാവലാള്‍ നടത്തിത്. വമ്പന്‍ ടീമായിട്ടും സ്‌പെനിന് ലോകകപ്പില്‍ ആദ്യമായി പന്തുതട്ടുന്ന കേപ് വെര്‍ദെയെ സമ്മര്‍ദത്തിലാക്കാന്‍ സാധിച്ചില്ല.
THE CAPE VERDE GOALKEEPER IS SINGLE-HANDEDLY DEFYING THE MIGHTY SPAIN!
അതേസമയം സ്‌പെയ്‌നിന്റെ സൂപ്പര്‍ താരം ലാമിന്‍ യമാല്‍ കളത്തിലിറങ്ങിയിട്ടില്ല. ആദ്യ പകുതിക്ക് ശേഷം സബ്ബായി താരം കളത്തിലിറങ്ങുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.