നന്നായി തീറ്റുകയും പരിപാലിക്കുകയും ശുചിത്വത്തില്‍ വേണ്ടത്ര ശ്രദ്ധിക്കുകയും ചെയ്താല്‍ ആരോഗ്യവും ഉത്പാദനക്ഷമതയുമുള്ള മുയലുകളെ വളര്‍ത്താനും സംരംഭം ലാഭകരമാക്കാനും കഴിയും.


line

കിസാന്‍ / ഡോ.എന്‍.പ്രസാദ്

line

[share]

മികച്ച പോഷക ഗുണവും കൊഴുപ്പ് കുറഞ്ഞതുമായ മുയലിറച്ചി ഉത്പാദനത്തിന് കേരളത്തില്‍ നല്ല സാധ്യതയുണ്ട്. തീറ്റ പരമാവധി മാംസമാക്കി മാറ്റാന്‍ കഴിവുള്ള മുയല്‍ വര്‍ഗങ്ങളെയാണ് ബ്രോയിലര്‍ (ഇറച്ചി) മുയലെന്ന് പറയുന്നത്. നാടന്‍ മുയല്‍ വര്‍ഗങ്ങളെ അപേക്ഷിച്ച് ഇറച്ചി മുയലിന്റെ പരിപാലനം, പാര്‍പ്പിടം, തീറ്റ പ്രജനനം എന്നിവ വ്യത്യസ്തമാണ്. ബ്രോയിലര്‍ മുയല്‍ ഫാം വിജയിക്കാന്‍ ഇക്കാര്യങ്ങളില്‍ അടിസ്ഥാനപരമായ അറിവ് അത്യാവശ്യമാണ്.

പ്രധാന ഇറച്ചി മുയലുകള്‍

ന്യൂസിലന്റ് വൈറ്റ്, വൈറ്റ് ജയന്റ്, സോവിയറ്റ് ചിഞ്ചില, ഗ്രേജയന്റ്, ഫഌിഷ്, സില്‍വര്‍ ഫോബ്‌സ് എന്നിവ പ്രസിദ്ധമായ ഇറച്ചി മുയല്‍ വര്‍ഗങ്ങളാണ്.
ശാസ്ത്രീയ പരിപാലനവും പ്രജനനവും നടത്തുന്ന മുയല്‍ഫാമുകളില്‍ നിന്നാണ് വളര്‍ത്താന്‍ മുയലുകളെ വാങ്ങേണ്ടത്. പ്രജനനത്തിനുള്ള മുയലുകളെ ഉത്പാദിപ്പിക്കാന്‍ അഞ്ചു പെണ്‍മുയലുകള്‍ക്ക് ഒരു ആണ്‍മുയല്‍ എന്നും മാംസത്തിനുവേണ്ടിമാത്രം വളര്‍ത്താന്‍ പത്ത് പെണ്‍മുയലുകള്‍ക്ക് ഒരു ആണ്‍മുയല്‍ എന്നുമുള്ള അനുപാതം ആവശ്യമാണ്. മുയലിന്റെ സവിശേഷ സ്വഭാവവും ജീവിതരീതിയുമനുസരിച്ച് പരിപാലനവും ചിട്ടപ്പെടുത്തണം.

മുയലിന്റെ പ്രത്യേകതകള്‍

കരണ്ടു തിന്നുന്ന വര്‍ഗത്തില്‍പ്പെടുന്നു.

പെട്ടെന്ന് ഭയക്കുന്നതും ശാന്തവുമായ സ്വഭാവം.

ശരീരതാപം 1030 ഫാരന്‍ഹീറ്റ്.

8,10 മുലക്കാമ്പുകള്‍.

പെണ്‍മുയലിന് ആണ്‍ മുയലിനെക്കാള്‍ അരകിലോ ഭാരം കൂടുതല്‍ വരും.

പെണ്‍മുയലുകള്‍ക്ക് മദിചക്രം ഇല്ല. ആണ്‍മുയലുമായി ഇണ ചേരുമ്പോഴോ നേരിട്ട് സമ്പര്‍ക്കമുണ്ടായാലോ അണ്ഡവിസര്‍ജ്ജനം ഉണ്ടാകാം.

ലഘുവായ ആമാശയം. “സീക്കം” (കുടലിന്റെ ഭാഗം) വളരെ വികസിച്ചതും ദഹനപ്രക്രിയയില്‍ പ്രാധാന്യമുള്ളതുമാണ്. സീക്കത്തില്‍ നിന്ന് മൃദുവായ മലം, അതിരാവിലെ മലദ്വാരത്തില്‍ക്കൂടി പുറത്തു വരും. ഈ അയഞ്ഞമലം അപ്പോള്‍തന്നെ മുയല്‍ വീണ്ടും കഴിക്കും. പുഴുക്ക രീതിയിലുള്ള മലം രാവിലെ 6.00 മണി മുതല്‍ വന്നു തുടങ്ങുന്നു.

മുയലിന് വിയര്‍പ്പു ഗ്രന്ഥികളില്ല. ധാരാളം വെള്ളം കുടിച്ചാണ് ശരീരതാപം നിയന്ത്രിക്കുക.

പ്രസവത്തിന് മുമ്പ് രോമവും പുല്ലും കൊണ്ട് കൂടുണ്ടാക്കും.

മുയലിന് കൂട്

ഷെഡിനുള്ളിലെ കമ്പിവലക്കൂട്ടിലാണ് മുയലുകളെ വളര്‍ത്തേണ്ടത്. ഷെഡിനുള്ളില്‍ ചൂട് നിയന്ത്രിക്കാന്‍ ഓല മേല്‍ക്കൂരയാണ് നല്ലത്. ഭിത്തിക്ക് അര, മുക്കാല്‍ മീറ്ററില്‍ കൂടുതല്‍ ഉയരം ആവശ്യമില്ല. ധാരാളം വായുവും വെളിച്ചവും കടക്കും വിധം ഷെഡിന്റെ മുകളില്‍ നാലുവശവും കമ്പി വല ആയിരിക്കണം.

ഉള്ളില്‍ മണ്‍തറ മതി. തറയില്‍ നനവ് പാടില്ല. അടിച്ചുറപ്പിക്കേണ്ടതില്ല.

മുയലിന്റെ കാഷ്ഠവും, മൂത്രവും തറയില്‍ വീഴുന്നത് ദിവസവും വൃത്തിയാക്കണം. ഇളകി കിടക്കുന്ന മണ്ണില്‍ മൂത്രം ഊറി പിടിക്കുന്നത് ഷെഡിനുള്ളില്‍ അമോണിയ വാതകത്തിന്റെ അളവ് കുറയ്ക്കും. 10 ദിവസത്തിലൊരിക്കല്‍ തറയില്‍ കാഷ്ഠവും മൂത്രവും വീഴുന്ന സ്ഥലത്തെ മണ്ണ് 2,3 സെ.മീ കനത്തില്‍ നീക്കി വളമായി ഉപയോഗിക്കാം. പകരം അത്രയും ഉണക്കമണ്ണിട്ട് തറ നിരപ്പാക്കുക. തറ സിമന്റ് ചെയ്തതുമാകാം. ദിവസേന ചൂലു കൊണ്ട് വൃത്തിയാക്കുകയും അഴുക്കു കൂടുതലാകുമ്പോള്‍ കഴുകി വൃത്തിയാക്കുകയും വേണം.

കൂട്

ഷെഡ്ഡിനുള്ളില്‍ ഏകദേശം 1 മീ.ഉയരത്തില്‍ സ്റ്റാന്‍ഡിലുറപ്പിച്ച കൂടുകളിലാണ് മുയലുകളെ പാര്‍പ്പിക്കേണ്ടത്. പ്രജനനയോഗ്യമായ ഓരോ മുയലിനെയും പ്രത്യേകം കൂട്ടില്‍ വളര്‍ത്തണം. 60 സെ.മീ.നീളം 60.സെ.മീ വീതി 45 സെ.മീ. ഉയരം എന്ന അളവില്‍ 14 ഗേജ് കമ്പികൊണ്ട് അര ഇഞ്ച് ചതുരത്തിലുണ്ടാക്കിയ വല ഉപയോഗിച്ചാണ് കൂട് നിര്‍മ്മിക്കേണ്ടത്.

ഒരു പ്രസവത്തില്‍ നിന്നു കിട്ടിയ മുയല്‍ കുഞ്ഞുങ്ങളെ പാലുകുടി മാറിയ ശേഷം (56 ആഴ്ച പ്രായം) വളര്‍ത്താന്‍ 120 സെ.മീ നീളം, 90 സെ.മീ. വീതി, 45 സെ.മീ ഉയരമുള്ള വലിയ കൂട് (കോളനി പാന്‍) ഉണ്ടാക്കണം. തീറ്റയും വെള്ളവും കൊടുക്കുന്നതിനാവശ്യമായ പാത്രങ്ങള്‍ കൂട്ടില്‍ വയ്ക്കണം.

പ്രസവക്കൂട് (കിന്‍ഡിലിംഗ് കേജ്)

സാധാരണ കൂടിന്റെ ഇരട്ടി വലുപ്പത്തില്‍ പ്രസവത്തിന് കൂടുണ്ടാക്കണം (120 സെ.മീ ത 60.സെ.മീ ത 45 സെമീ). നടുക്ക് നീക്കത്തക്ക ഒരു കമ്പിവലത്തട്ടികൊണ്ട് കൂട് രണ്ട് അറയായി തിരിക്കുക. ഒരറ തള്ളമുയലിനും മറ്റേ അറ കുഞ്ഞുങ്ങള്‍ക്കുമാണ്.

നെസ്റ്റ് ബോക്‌സ്

ഒരറയില്‍ 50 സെ.മീ നീളം, 30 സെ.മീ വീതി, 30 സെ.മീ ഉയരം അളവിലുള്ള ഒരു തടിപ്പെട്ടി പ്രസവദിവസത്തിന് ഒരാഴ്ച മുമ്പു വച്ച്‌കൊടുക്കണം. നെസ്റ്റ്‌ബോക്‌സില്‍ വൃത്തിയുള്ള ഉണക്കചകിരി നിരത്തുക. ഇതിലാണ് പ്രസവം നടക്കുന്നത്.
തള്ളമുയല്‍ ദിവസം ഒരു പ്രാവശ്യം മാത്രമേ പാലൂട്ടാറുള്ളൂ. ഒരു ദിവസത്തെ പാല്‍ മുഴുവനും ഒരു പ്രാവശ്യം 57 മിനിട്ടിനുള്ളില്‍ ചുരത്തും. രാവിലെ 67 മണി സമയത്താണ് പാലൂട്ടാന്‍ യോജിച്ചത്. പാലൂട്ടാത്ത സമയത്ത് തള്ളമുയല്‍ കുഞ്ഞുങ്ങളുടെ അറയില്‍ പ്രവേശിക്കുന്നത് നിയന്ത്രിക്കണം.

rabbit-01

പ്രജനനം

ആറ് മാസം പ്രായമാകുമ്പോള്‍ മുയലുകളെ ഇണ ചേര്‍ക്കാം. പെണ്‍മുയലും ആണ്‍ മുയലും ഒത്തുചേര്‍ന്ന് ഏകദേശം 1012 മണിക്കൂര്‍ കഴിയുമ്പോള്‍ അണ്ഡവിസര്‍ജ്ജനം സ്വമേധയാ ഉണ്ടാകുന്നു.

ഇണചേരല്‍ വിജയകരമായിരുന്നോ എന്ന് പെണ്‍മുയലിന്റെ ജനനേന്ദ്രിയം പരിശോധിച്ചാല്‍ അറിയാം. വിജയിച്ചു എങ്കില്‍ പെണ്‍മുയലിന്റെ ജനനേന്ദ്രിയം കട്ടിയുള്ള ശ്ലേഷ്മം കൊണ്ട് (മ്യൂക്കസ് പ്ലഗ്) അടഞ്ഞിരിക്കും. ഇണ ചേരല്‍ വിജയിച്ചില്ലെങ്കില്‍ വ്യാജഗര്‍ഭം  ആയിരിക്കും ഫലം. വ്യാജഗര്‍ഭ ലക്ഷണങ്ങള്‍ 1617 ദിവസം നിലനില്‍ക്കും. ഈ അവസരത്തില്‍ ഇണ ചേര്‍ത്താലും അണ്ഡവിസര്‍ജനം സാദ്ധ്യതയില്ല.

ഇണ ചേര്‍ക്കാന്‍ രാവിലെ ഏകദേശം 67 മണിയോടടുത്ത സമയമാണ് യോജിച്ചത്. പെണ്‍മുയലിനെ ആണ്‍മുയലിന്റെ കൂട്ടില്‍ കൊണ്ടുപോയാണ് ഇണ ചേര്‍ക്കേണ്ടത്. മറിച്ചായാല്‍ ഇണചേരല്‍ നടക്കുക പ്രയാസമാകും.

ശരാശരി ഗര്‍ഭകാലം 30 ദിവസമാണ്. ഗര്‍ഭകാലത്തെ അവസാനത്തെ ആഴ്ച തള്ളമുയല്‍ സ്വന്തം ഉദരഭാഗത്ത് നിന്ന് രോമം അടര്‍ത്തി ജനിക്കാന്‍ പോകുന്ന കുഞ്ഞുങ്ങള്‍ക്ക് കൂടുണ്ടാക്കും. ഒരു പ്രസവത്തില്‍ 7 മുതല്‍ 9 വരെ കുഞ്ഞുങ്ങള്‍ ഉണ്ടാകും.

10 ദിവസം വരെ കുഞ്ഞുങ്ങള്‍ കണ്ണു തുറക്കുകയില്ല. ശരീരത്തില്‍ രോമവും കാണുകയില്ല. പത്തുദിവസം ആകുമ്പോള്‍ രോമം കിളിര്‍ത്തു തുടങ്ങും. മൂന്നാഴ്ച പ്രായമാകുമ്പോള്‍ മുയല്‍ കുഞ്ഞുങ്ങള്‍ ഖരാഹാരം തിന്നുതുടങ്ങും. അപ്പോള്‍ കൂടിനുള്ളില്‍ കൂടുതല്‍ തീറ്റപാത്രം വേണം. 56 ആഴ്ച പ്രായമാകുമ്പോള്‍ മുലകുടി മാറ്റി കുഞ്ഞുങ്ങളെ കോളനിപാനില്‍ വളര്‍ത്താം.

തീറ്റയും തോതും

മുയലുകള്‍ക്ക് ഗുരുത്വാഹാരവും പരുക്കന്‍ ആഹാരവും കൊടുക്കണം. ഗുരുത്വാഹാരം, തിരിതീറ്റ (പെല്ലെറ്റ്) രൂപത്തില്‍ കൊടുക്കുന്നതാണ് ഫലപ്രദം. വൈകുന്നേരമോ സന്ധ്യയ്‌ക്കോ ആണ് മുയല്‍ ഗുരുത്വാഹാരം കഴിക്കുന്നത്.
പുല്ല്, ഇലകള്‍, പച്ചക്കറികള്‍ എന്നിവയാണ് പരുക്കന്‍ ആഹാരം.

പുല്ലും ഇലകളും വാട്ടിക്കൊടുത്താല്‍ വയറ്റിളക്കം ഒഴിവാക്കാം. ഇലകളില്‍ പയര്‍വര്‍ഗ ചെടികളാണ് ഉത്തമം. വളര്‍ച്ച എത്തിയ ഒരു മുയലിന് 400,500 ഗ്രാം ഇലകളോ പുല്ലോ ആവശ്യമാണ്. ഇത് രാവിലെ കൊടുക്കാം. ഉച്ചയ്ക്ക് പച്ചക്കറികള്‍ ലഭ്യത അനുസരിച്ച് കൊടുക്കാം.

പെണ്‍മുയലിന് 120 ഗ്രാമും ആണ്‍മുയലിന് 100 ഗ്രാമും ഗുരുത്വാഹാരം ദിവസേന വേണം.  പ്രസവിച്ച മുയലിന് പാലുത്പാദനത്തിന് അധിക തീറ്റ കൊടുക്കണം. ഒരു കുഞ്ഞിന് ആദ്യ ആഴ്ചയില്‍ ഇരുപത് ഗ്രാം എന്ന നിരക്കിലും രണ്ടാമത്തെ ആഴ്ച 30 ഗ്രാം എന്ന നിരക്കിലുമാണ് തള്ളമുയലിന് അധിക തീറ്റ നല്‍കേണ്ടത്.

മൂന്നാഴ്ച പ്രായമായ മുയല്‍കുഞ്ഞുങ്ങള്‍ തീറ്റ തിന്നു തുടങ്ങും. കൂടുതല്‍ തീറ്റ പാത്രം വച്ച് ഒരു കുഞ്ഞിന് 40 ഗ്രാം എന്ന തോതില്‍ അധിക തീറ്റ നല്‍കുക. 56 ആഴ്ച പ്രായമാകുമ്പോള്‍ തള്ളയില്‍ നിന്ന് കോളനി പാനിലേക്ക് മാറ്റാം.

ഗുരുത്വാഹാരം 50 ഗ്രാമില്‍ തുടങ്ങി പ്രായമനുസരിച്ച് ക്രമേണകൂടി 1012 ആഴ്ച പ്രായത്തില്‍ 120 ഗ്രാം ആക്കണം. കോളനിപാനിലേയ്ക്ക് മാറ്റിയാല്‍ പരുക്കനാഹാരവും കൊടുക്കണം.

സാമ്പിള്‍ തീറ്റചേരുവ
മഞ്ഞച്ചോളം- 40
കടലപിണ്ണാക്ക്-  30
തവിട് – 15
ഉണക്കമീന്‍പൊടി – 5
(ഉപ്പ് ഇല്ലാത്തത്)
മൊളാസ്സസ്സ് – 78
ഉപ്പ് – 0.5
ധാതുലവണമിശ്രിതം- 1.5

ഒരു ദിവസത്തെ മാതൃകാ ദിനചര്യ

രാവിലെ 6.00 മണി മുതല്‍ 7.00 മണി വരെ  വൃത്തിയാക്കല്‍
78  വരെ  പുല്ല്, ഇല തീറ്റകള്‍
1112 വരെ  പച്ചക്കറികള്‍ (ലഭ്യതയനുസരിച്ച്)
വൈകിട്ട് 56 വരെ  ഗുരുത്വാഹാരം
കുടിയ്ക്കുന്നതിന് ശുദ്ധജലം എപ്പോഴും കൂട്ടില്‍ ലഭ്യമാക്കണം
പ്രധാന തീറ്റ വൈകിട്ടോ സന്ധ്യയ്‌ക്കോ തിന്നുന്ന ശീലമാണ് മുയലിനുള്ളത്. ഗുരുത്വാഹാരം തിന്നുകഴിഞ്ഞ് 8 മണിക്കൂര്‍ ആകുമ്പോള്‍ ഭാഗികമായി ദഹിച്ച ആഹാരം അയഞ്ഞ മലമായി പുറത്തുവരും. ഇറച്ചി മുയലുകളുടെ ഗുരുത്വാഹാരത്തില്‍ 20 ശതമാനം മാംസ്യമായിരിക്കണം.

നന്നായി തീറ്റുകയും പരിപാലിക്കുകയും ശുചിത്വത്തില്‍ വേണ്ടത്ര ശ്രദ്ധിക്കുകയും ചെയ്താല്‍ ആരോഗ്യവും ഉത്പാദനക്ഷമതയുമുള്ള മുയലുകളെ വളര്‍ത്താനും സംരംഭം ലാഭകരമാക്കാനും കഴിയും.

മൃഗസംരക്ഷണ വകുപ്പിലെ മുന്‍ അഡീഷണല്‍ ഡയറക്ടറാണ് ലേഖകന്‍. ഫോണ്‍: 9447044511