ഈ വർഷം മലയാളത്തിൽ ഇറങ്ങാനുള്ള സിനിമകളിൽ പ്രേക്ഷകർ ആകാംക്ഷയുടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനാവുന്ന ഭ്രമയുഗം. ചിത്രത്തിന്റെ ഓരോ അപ്ഡേഷനും ഗംഭീര വരവേൽപ്പാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പുതുവത്സര ദിനത്തിൽ ചിത്രത്തിന്റെ പുതിയ പോസ്റ്റർ എത്തിയതിന് പിന്നാലെ കഴിഞ്ഞദിവസം നടൻ അർജുൻ അശോകന്റെ ഒരു പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. തുടർച്ചയായി മൂന്നാം ദിവസവും മറ്റൊരു പോസ്റ്റർ കൂടെ പുറത്തു വിട്ടിരിക്കുകയാണ് ടീം ഭ്രമയുഗം.