കല്‍പ്പറ്റ: ബാണാസുര സാഗര്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ. ഇതേത്തുടര്‍ന്ന് അണക്കെട്ടില്‍ വെള്ളമുയര്‍ന്നു. 775.60 മീറ്ററാണ് അണക്കെട്ടിന്റെ സംഭരണശേഷി. നിലവില്‍ 774.05 മീറ്റര്‍ വരെ വെള്ളമുയര്‍ന്നിട്ടുണ്ട്. അണക്കെട്ടില്‍ സംഭരണശേഷിയുടെ 91.28 ശതമാനം വരുമിത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അണക്കെട്ടില്‍ വെള്ളമുയരുന്ന സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. പരിസര പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. നിലവില്‍ സ്ഥിഗതികള്‍ വിലയിരുത്തി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വിശദവിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. ഷട്ടര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പറുകള്‍: 9496011981, 04936274474.