ഇന്ത്യയില്‍ വീണ്ടും വര്‍ഗീയത പടര്‍ത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പിയും ആര്‍.എസ്.എസ്സും. അതിനാല്‍ ബി.ജെ.പി അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങള്‍ ജാഗ്രതരാവണം. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ശ്രദ്ധിക്കണം-
[]ന്യൂദല്‍ഹി: ബീഹാറിലെ ##മഹാബോധി ബുദ്ധ ക്ഷേത്രത്തില്‍ നടന്ന സ്‌ഫോടന പരമ്പരയെ ബി.ജെ.പിയും ആര്‍.എസ്.എസ്സും ചേര്‍ന്ന് വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ്.
ഇന്ത്യയില്‍ വീണ്ടും വര്‍ഗീയത പടര്‍ത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പിയും ആര്‍.എസ്.എസ്സും. അതിനാല്‍ ബി.ജെ.പി അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങള്‍ ജാഗ്രതരാവണം. []
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ശ്രദ്ധിക്കണം- മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ##ദിഗ് വിജയ് സിങ് പറഞ്ഞു.
മഹാബോധി ക്ഷേത്രത്തിന് നേരെ അക്രമണമുണ്ടാകുമെന്ന് നേരത്തേ മുന്നറിയിപ്പുണ്ടായിരുന്നിട്ടും ബീഹാര്‍ സര്‍ക്കാരും കേന്ദ്രവും എന്തുകൊണ്ട് ജാഗ്രതരായില്ലെന്ന് ബി.ജെ.പി നേരത്തേ ചോദിച്ചിരുന്നു.
സുരക്ഷാ ഏജന്‍സികള്‍ നല്‍കിയ മുന്നറിയിപ്പ് അവഗണിക്കുകായണ് സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ചെയ്തത്. നേരത്തേ ശ്രദ്ധിച്ചിരുന്നെങ്കില്‍ ആക്രമണം തടയാമായിരുന്നെന്നും ബി.ജെ.പി കുറ്റപ്പെടുത്തിയിരുന്നു.
ലോക സമാധാനം ആഹ്വാനം ചെയ്യുന്ന ബുദ്ധ ക്ഷേത്രം തന്നെ ഭീകരവാദികള്‍ അക്രമത്തിന് തിരഞ്ഞെടുത്തത് നടുക്കമുണ്ടാക്കുന്ന കാര്യമാണെന്നും ബി.ജെ.പി പറഞ്ഞിരുന്നു.
ഇത്തരം ആക്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. ബുദ്ധ ക്ഷേത്രത്തിന് നേരെയുണ്ടായ അക്രമം സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പ് കേടാണ് സൂചിപ്പിക്കുന്നതെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.
