തിരുവനന്തപുരം: തലസ്ഥാനത്ത് ശശി തരൂര്‍ എം.പിയുടെ പരിപാടിക്കിടെ ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം. ശശി തരൂരിനുനേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.

തരൂരിനെ അനുകൂലിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയാണ്. വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

തരൂരിന്റെ ഹിന്ദു-പാകിസ്ഥാന്‍ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.

ALSO READ: അഭിമന്യു വധക്കേസ്; പൊലീസ് വേട്ടയാടല്‍ ആരോപിച്ച് എസ്.ഡി.പി.ഐ നല്‍കിയ ഹരജികള്‍ ഹൈക്കോടതി തള്ളി

ഇന്നലെ തരൂരിന്റെ ഓഫീസ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ബി.ജെ.പി രണ്ടാം വട്ടവും അധികാരത്തില്‍ വന്നാല്‍ ഇന്ത്യയെ ഹിന്ദു പാകിസ്ഥാനാക്കി മാറ്റുമെന്ന് തരൂര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടതിനെത്തുടര്‍ന്നാണ് യുവമോര്‍ച്ചയുടെ ആക്രമണം.

ഓഫീസിന്റെ കവാടത്തില്‍ കരി ഓയില്‍ ഒഴിച്ച സംഘം കരിങ്കൊടി നാട്ടുകയും “തരൂരിന്റെ പാകിസ്ഥാന്‍ ഓഫീസ്” എന്ന സൂചനാബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു.

പൊലീസുദ്യോഗസ്ഥര്‍ വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയപ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു. തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലാത്ത ഒരു സംഘം ആളുകള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

WATCH THIS VIDEO: