bilgates-modi01[]ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോഗ്യ രംഗത്തെയും ശുചീകരണ രംഗത്തെയും പ്രവര്‍ത്തനത്തെ അനുമോദിച്ച് ബില്‍ഗേറ്റ്‌സ്. പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ഇത്തരം പ്രവൃത്തികള്‍ പ്രചോദനം നല്‍കുന്നതായും ബില്‍ഗേറ്റ്‌സ് അറിയിച്ചു.

ബ്ലോഗിലൂടെയായിരുന്നു ബില്‍ഗേറ്റ്‌സിന്റെ പ്രതികരണം. മോദി ശൗച്യാലയങ്ങളെക്കുറിച്ച് സംസാരിക്കുന്നെന്നും മറ്റൊരു രാഷ്ട്രീയകാരനും ഇത് ഒരു പ്രശ്‌നമായി തോന്നുകയോ അതിനെക്കുറിച്ച് സംസാരിക്കുകയോ ചെയ്തിച്ചില്ലെന്നും മോദിയാണ് ശൗച്യാലയങ്ങളുടെ ആവശ്യകതയെക്കുറിച്ച് ആദ്യമായി സംസാരിക്കുന്നതെന്നും ബില്‍ഗേറ്റ്‌സ് പറഞ്ഞു.

കഴിഞ്ഞ തവണ ബില്‍ഗേറ്റ്‌സും ഭാര്യയും കൂടി ദല്‍ഹിയില്‍ വന്നപ്പോള്‍ മോദിയുമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ചും അദ്ദേഹം തന്റെ ബ്ലോഗിലൂടെ പറയുന്നു. ദാരിദ്ര്യത്തിനെതിരെയും ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമുള്ള മോദിയുടെ പ്രവര്‍ത്തനങ്ങള്‍ തന്നെ ആകര്‍ഷിച്ചതായും ബില്‍ഗേറ്റ്‌സ് ബ്ലോഗില്‍ കുറിച്ചു.