പാട്‌ന: ബീഹാര്‍ ഷെല്‍ട്ടര്‍ ഹോമിലെ പീഡനത്തില്‍ സംസ്ഥാന സാമൂഹ്യക്ഷേമ മന്ത്രി മഞ്ജു വര്‍മ്മ രാജിവെച്ചു. മന്ത്രിയുടെ ഭര്‍ത്താവ് കേസിലെ പ്രധാനപ്രതിയെ സഹായിച്ചെന്നാരോപണത്തെത്തുടര്‍ന്നാണ് രാജി.

രാജിക്കത്ത് മുഖ്യമന്ത്രിയ്ക്ക് കൈമാറി. അതേസമയം ധാര്‍മ്മികതയുടെ പേരിലാണ് രാജിയെന്നും പ്രതിപക്ഷവും മാധ്യമങ്ങളും പുകമറ സൃഷ്ടിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ALSO READ: മോദിക്കെതിരെ കര്‍ഷകര്‍ വീണ്ടും സമരമുഖത്ത്; നാളെ രാജ്യവ്യാപക ജയില്‍ നിറയ്ക്കല്‍ സമരത്തിനാരംഭം കുറിയ്ക്കും

“സി.ബി.ഐ അന്വേഷണത്തില്‍ പൂര്‍ണ്ണവിശ്വാസമുണ്ട്. തന്റെ ഭര്‍ത്താവ് അഗ്നിശുദ്ധി വരുത്തി തിരിച്ചുവരും.”

കേസിലെ പ്രധാനപ്രതിയായ ബ്രജേഷ് ഠാക്കൂറുമായി അടുത്ത ബന്ധമുള്ളയാളാണ് മന്ത്രിയുടെ ഭര്‍ത്താവ്. സംഭവം പുറത്തായതിനുശേഷം ഠാക്കൂറിന് വേണ്ട സഹായങ്ങള്‍ നല്‍കിയതും മന്ത്രിയുടെ ഭര്‍ത്താവായിരുന്നു. ഇവര്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണവും പുറത്തുവന്നിരുന്നു.

WATCH THIS VIDEO: