ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെ ‘ബിഗ് സീറോ’ എന്ന് വിശേഷിപ്പിച്ച് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍. ബജറ്റിലെ പോരായ്മകളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും, സര്‍ക്കാരിന്റെ ബജറ്റില്‍ പുതിയ പദ്ധതികളില്ലാതെ ഡി.എം.കെയുടെ പഴയ പദ്ധതികളുടെ പുനരവതരണം മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.
ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ബജറ്റില്‍ പുതിയ പദ്ധതികളോ വ്യക്തമായ വികസന കാഴ്ചപ്പാടോ ഇല്ല. ഡി.എം.കെ ഭരണകാലത്ത് നടപ്പാക്കിയ നിരവധി ക്ഷേമപദ്ധതികള്‍ക്ക് പുതിയ പേരിടുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
‘ഈ ബജറ്റിനുള്ള മാര്‍ക്ക് വട്ടപൂജ്യമാണ്, ഡി.എം.കെ ഭരണകാലത്ത് അവതരിപ്പിച്ച പദ്ധതികളുടെ ക്രെഡിറ്റ് ഏറ്റെടുക്കുമ്പോള്‍ തന്നെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ടി.എം.കെ സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടു,’സ്റ്റാലിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘സര്‍ക്കാര്‍ ഡി.എം.കെ നേതാക്കളെയും കേഡര്‍മാരെയും ആസൂത്രിതമായി ലക്ഷ്യം വയ്ക്കുകയാണെന്നും കാവേരി ജല തര്‍ക്കം തുടങ്ങി തമിഴ്‌നാട് ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള ബോധപൂര്‍വമുള്ള ശ്രമമാണ് തന്റെ അറസ്റ്റ്,’എന്നും സ്റ്റാലിന്‍ വ്യക്തമാക്കി.
തഞ്ചാവൂരില്‍ കര്‍ഷക സമരത്തില്‍ സംസാരിക്കുമ്പോള്‍ ഉദയനിധി സ്റ്റാലിന്‍ മുഖ്യമന്ത്രി വിജയിയെ വിമര്‍ശിച്ചിരുന്നു. ഇതിനിടെ റാലിയില്‍ പങ്കെടുത്ത ഒരാള്‍ ഒരു നടിയുടെ പേര് പരാമര്‍ശിച്ചപ്പോള്‍ ഉദയനിധി നടത്തിയ പരാമര്‍ശം ദ്വയാര്‍ത്ഥ പ്രയോഗമാണെന്നാണ് രീതിയിലണ് പ്രതിപക്ഷ നേതാവിനെതിരായ പരാതിയില്‍ പറയുന്നത്.
പരാമര്‍ശത്തെത്തുടര്‍ന്ന് ഉദയനിധിക്കെതിരെ ഭരണകക്ഷി ടി.വി.കെയുടെയും കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും നേതാക്കള്‍ പ്രതിഷേധമറിയിച്ചിരുന്നു. പ്രതിപക്ഷ നേതാവില്‍ നിന്ന് വരാന്‍ പാടില്ലാത്ത തരം പ്രതികരണമാണ് ഉദയനിധിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
Content Highlights: Big Zero Budget’: Udhayanidhi Stalin criticizes TVK’s first budget.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.