തനിക്ക് ലഭിച്ച പല കഥാപാത്രങ്ങളും നായകപ്രാധാന്യം ഉള്ളവയായിരുന്നു.ഒട്ടും പ്രാധാന്യമില്ലാത്ത ചില കഥാപാത്രങ്ങള്‍ ചെയ്യുന്നതിനോട് യോജിപ്പില്ല. അതുകൊണ്ട് തന്നെ സിനിമയില്‍ താന്‍ സംതൃപ്തയുമായിരുന്നില്ല.
ലോഹിതദാസിന്റെ നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ നായികാ പദവി ഉറപ്പിച്ച താരമായിരുന്നു ഭാമ. പിന്നീടിങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ ഭാമ വേഷമിട്ടു. എന്നാല്‍ അടുത്തിടെയായി മലയാള സിനിമയില്‍ നിന്നും അകന്നുനില്‍ക്കുകയാണ് താരം.
ഇതോടെ ഭാമ സിനിമാ അഭിനയം നിര്‍ത്തി എന്ന അഭ്യൂഹവും വരാന്‍തുടങ്ങി. എന്നാല്‍ ഇതിന് മറുപടിയുമായി ഭാമ തന്നെ രംഗത്തെത്തി. നായികക്ക് പ്രധാന്യം ഉണ്ട് എന്ന് തോന്നുന്ന ചിത്രങ്ങളില്‍ മാത്രമേ ഇനി അഭിനയിക്കുന്നുള്ളൂവെന്നും ഇതുവരെ അഭിനയിച്ച പല ചിത്രങ്ങളും നായക പ്രാധാന്യം ഉള്ളവയായിരുന്നെന്നും താരം പറയുന്നു.
Dont Miss ഗോമൂത്രവും ചാണകവും ഉപയോഗിച്ചാല്‍ ക്ലിയോപാട്രയെ പോലെ സുന്ദരിയാകാമെന്ന് ഗുജറാത്ത് സര്‍ക്കാര്‍
തനിക്ക് ലഭിച്ച പല കഥാപാത്രങ്ങളും നായകപ്രാധാന്യം ഉള്ളവയായിരുന്നു.ഒട്ടും പ്രാധാന്യമില്ലാത്ത ചില കഥാപാത്രങ്ങള്‍ ചെയ്യുന്നതിനോട് യോജിപ്പില്ല. അതുകൊണ്ട് തന്നെ സിനിമയില്‍ താന്‍ സംതൃപ്തയുമായിരുന്നില്ല.
സിനിമ സ്വപ്‌നം കാണാതെ അഭിനയലോകത്ത് എത്തിപ്പെട്ടതാണ് ഞാന്‍. എന്നാല്‍ കിട്ടിയതേറെയും നായകന്മാര്‍ക്ക് പ്രാധാന്യമുള്ള ചിത്രങ്ങളും. കിട്ടുന്ന സിനിമകളിലൊക്കെ അഭിനയിക്കുന്ന ശീലം നിറുത്തിയതും അതുമൂലമാണ്.
സിനിമകള്‍ക്കായി ഓടി നടക്കുന്നതിനിടെയില്‍ ജീവിതം മറന്നുപോകുമോ എന്ന പേടി പോലും ഉണ്ടായിരുന്നു. അതോടെയാണ് ചിത്രങ്ങള്‍ പലതും ഉപേക്ഷിച്ചത്. ഇനി നായികയ്ക്ക് എന്തെങ്കിലും പ്രാധാന്യമുള്ള ചിത്രങ്ങളിലെ അഭിനയിക്കൂന്നൂള്ളൂവെന്നും താരം പറയുന്നു.
വിവാഹം ഉറപ്പിച്ചതുകൊണ്ടാണ് സിനിമയില്‍ നിന്നും പിന്‍മാറുന്നത് എന്ന അഭ്യൂഹത്തിനും താരം മറുപടി നല്‍കി. വിവാഹത്തെ കുറിച്ചുള്ള സംസാരങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും എന്നാല്‍ അടുത്ത രണ്ട് മൂന്ന് വര്‍ഷത്തേക്ക് താന്‍ ആ കാര്യം ആലോചിക്കുന്നേയില്ലെന്നും ഭാമ പറയുന്നു.
