ബെംഗളൂരു: ബെംഗളൂരു നഗരം അക്ഷരാര്‍ത്ഥത്തില്‍ ചുട്ടുപൊള്ളുകയാണെന്ന നേര്‍ക്കാഴ്ചയുമായി യുവതി പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഗീതാ ശ്രീ നാഗരാജ് എന്ന ഇന്‍സ്റ്റഗ്രാം യൂസര്‍ പങ്കുവെച്ച വീഡിയോ ആണ് വൈറലായിരിക്കുന്നത്.

വീടിനുള്ളിലെ ടേബിളില്‍ വെച്ചിരുന്ന ക്രയോണുകളും കളര്‍ പെന്‍സിലുകളും കഠിനമായ ചൂടില്‍ ഉരുകുന്നതാണ് വീഡിയോയിലുള്ളത്. ”ബെംഗളൂരുവിന് ഇത്രയധികം ചൂട് കൂടുന്നുണ്ടെന്ന് നിങ്ങള്‍ക്ക് വിശ്വസിക്കാനാവില്ല” (”You won’t believe Bengaluru is getting so hot’) എന്ന കുറിപ്പോടെയാണ് വീഡിയോ തുടങ്ങുന്നത്.

താന്‍ വര്‍ഷങ്ങളായി ബെംഗളൂരുവില്‍ തന്നെയാണ് താമസിക്കുന്നതെന്നും എന്നാല്‍ ഇത്തരമൊരു അവസ്ഥ ആദ്യമായിട്ടാണെന്നും യുവതി പറയുന്നു.