ന്യൂദല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ അശുതോഷ് രങ്ക, സൗരവ് ദാസ്, എന്നിവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസും ക്രൈംബ്രാഞ്ചിന് കൈമാറി ദല്‍ഹി പൊലീസ്. കോണോട്ട് പ്ലേസില്‍ പ്രതിഷേധ പ്രകടനം നടത്തിയതുമായി ബന്ധപ്പെട്ട കേസ് ചൊവ്വാഴ്ച ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ജന്തര്‍ മന്തറിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസും ക്രൈബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്.
ഒക്ടോബര്‍ 13 നായിരുന്നു നിരോധനാജ്ഞ നിലനില്‍ക്കെ സൗരവ് ദാസ്, അശുതോഷ് രങ്ക, അജിങ്ക്യ ഷിന്‍ഡെ തുടങ്ങിയ നേതാക്കള്‍ ദേശീയ പതാകയുമായെത്തി ബാരിക്കേഡ് ചാടികടന്ന് പ്രതിഷേധിച്ചത്. എന്നാല്‍ ഇവര്‍ ജന്തര്‍ മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. നേതാക്കളെയും ഇരുപതോളം വരുന്ന നേതാക്കളെയും മിനിട്ടുകള്‍ക്കകം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
രണ്ട് വ്യത്യസ്ത എഫ്.ഐ.ആറുകളും രജിസറ്റര്‍ ചെയ്തു. സമാധാനാന്തരീക്ഷം തകര്‍ത്തുവെന്നാരോപിച്ച് ഒക്ടോബര്‍ 14ന് സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഇരുവരെയും അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തിരുന്നു.
എന്നാല്‍ കഴിഞ്ഞ ഇവരുടെ കസ്റ്റഡി വീണ്ടും രണ്ട് ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു.
നിലവില്‍ സി.ജെ.പി നേതാക്കള്‍ക്കെതിരായ നിയമനടപടികളും അന്വേഷണം കൂടുതല്‍ കടുപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം.
Content Highlight: Net tightens around CJP leaders; both cases handed over to the Crime Branch.
