പീഡനക്കേസില്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്ബോളര് മേസണ്‍ ഗ്രീന്‍വുഡിനെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാവിലെയാണ് 21 കാരനായ മേസണ്‍ ഗ്രീന്‍വുഡിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. ദി ഗാര്‍ഡിയനാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ലൈംഗികാതിക്രമത്തിനും വധഭീഷണിക്കുമാണ് ഗ്രീന്വുഡിനെതിരേ കേസെടുത്തിരിക്കുന്നത്.
വധഭീഷണി മുഴക്കിയെന്ന ആരോപണത്തിലും പൊലീസ് ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതായി മനസിലാക്കിയിട്ടുണ്ടെന്ന് ചൂട്ടിക്കാണിച്ച് അറസ്റ്റ് ചെയ്യുന്നത്.
ജനുവരി 30നും ഗ്രേറ്റര്‍ മാഞ്ചെസ്റ്റര്‍ പൊലീസ് 21കാരനായ ഗ്രീന്‍വുഡിനെ അറസ്റ്റ് ചെയ്തിരുന്നത്. ഗ്രീന്‍വുഡില്‍ നിന്നേറ്റ മര്‍ദനമേറ്റതിന്റെ ചിത്രങ്ങളും വീഡിയോയും പരാതിക്കാരി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഗ്രീന്‍വുഡില്‍ നിന്ന് ക്രൂരമായ പീഡനമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് ഇവര്‍ പറഞ്ഞിരുന്നു.
Mason Greenwood has been charged with attempted rape, engaging in controlling and coercive behaviour, and assault occasioning actual bodily harm pic.twitter.com/pp3zDN5qk7
— B/R Football (@brfootball) October 15, 2022
Mason Greenwood has been charged with attempted rape, engaging in controlling and coercive behaviour, and assault occasioning actual bodily harm.
— Sky Sports News (@SkySportsNews) October 15, 2022
മേസണ്‍ ഗ്രീന്‍വുഡ് മോശം വാക്കുകള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ ക്ലിപ്പുകളും ഇവര്‍ പങ്കുവെച്ചിരുന്നു.
അതേസമയം, ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ഗ്രീന്‍വുഡ് ക്ലബ്ബിനൊപ്പം ഉണ്ടാവില്ലെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നേരത്തെ അറിയിച്ചിരുന്നു. ഗ്രീന്‍വുഡിന് 2024 വരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി കരാറുണ്ട്.
CONTENT HIGHLIGHTS: Bail condition violated in molestation case; Manchester United footballer arrested
