മലപ്പുറം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളെ സംരക്ഷിക്കുന്നത് മുസ്‌ലിം ലീഗ്: ബി. ഗോപാലകൃഷ്ണന്‍
Kerala News
മലപ്പുറം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളെ സംരക്ഷിക്കുന്നത് മുസ്‌ലിം ലീഗ്: ബി. ഗോപാലകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th November 2021, 6:30 pm

മലപ്പുറം: മുസ്‌ലിം ലീഗിനെതിരെ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍. മുസ്‌ലിം ലീഗാണ് മലപ്പുറം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ ഭീകരപ്രവര്‍ത്തനങ്ങളെയും സംരക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പാലക്കാട് സഞ്ജിത്തിന്റെയും ചാവക്കാട് ബിജുവിന്റെയും കൊലപാതകത്തില്‍ എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി മലപ്പുറം കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങള്‍ മതേതരവാദികളാണെന്നാണ് ലീഗ് പറയുന്നത്. എന്‍.ഡി.എഫിനെ വാഴ്ത്തുന്നത് ലീഗിലെ നേതാക്കളാണ്. എനിക്ക് ചോദിക്കാനുള്ളത് എന്തുകൊണ്ട് ഹലാല്‍ വിഷയത്തില്‍ ലീഗ് മിണ്ടുന്നില്ലെന്നാണ്,’ അദ്ദേഹം പറഞ്ഞു.

വിവിധ ഭീകരവാദ സംബന്ധിയായ പ്രവര്‍ത്തനങ്ങളില്‍ എന്തുകൊണ്ട് ലീഗ് മിണ്ടുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ശിഹാബ് തങ്ങളുടെ മതേതരത്വം പറഞ്ഞതുകൊണ്ട് കാര്യമില്ല. ഭീകരവാദ പ്രവര്‍ത്തനങ്ങളെ മുന്നില്‍ നിന്ന് എതിര്‍ക്കാന്‍ ലീഗ് തയ്യാറുണ്ടോയെന്നും ഗോപാലകൃഷ്ണന്‍ ചോദിച്ചു.

എസ്.ഡി.പി.ഐയെ വളര്‍ത്തിയത് പി.കെ. കുഞ്ഞാലിക്കുട്ടിയും ലീഗ് നേതൃത്വവുമാണന്നും അദ്ദേഹം പറഞ്ഞു. മതതീവ്രവാദികള്‍ നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഭാവിയില്‍ മുസ്‌ലിം ലീഗ് കണക്ക് പറയേണ്ടിവരുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: B Gopalakrishnan against Muslim League