മിമിക്രിയിലൂടെ ശ്രദ്ധിക്കപ്പെടുകയും പിന്നാലെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തുകയും ചെയ്ത അഭിനേതാവാണ് അസീസ് നെടുമങ്ങാട്. 2012ല്‍ പുറത്തിറങ്ങിയ കുഞ്ഞളിയന്‍ എന്ന ചിത്രത്തിലെ മെമ്പറായാണ് അസീസ് വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഒട്ടനവധി ചെറിയ വേഷങ്ങളില്‍ അഭിനയിച്ച താരം ശ്രദ്ധിക്കപ്പെടുന്നത് നിവിന്‍ പോളി നായകനായി 2016ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ്.

കണ്ണൂര്‍ സ്‌ക്വാഡ്. Photo: X.com
കുറച്ച് ചോറ് താ ചേച്ചി എന്ന് പറഞ്ഞ് വീട്ടില്‍ കയറിയിരിക്കുന്ന ചീട്ട് കളിക്കാരന്‍ കഥാപാത്രം ഇന്നും പ്രേക്ഷകരില്‍ ചിരിയുണര്‍ത്തുന്നു. എന്നാല്‍ ഒരു പെര്‍ഫോമര്‍ എന്ന നിലയില്‍ അസീസ് ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളായിരുന്നു കണ്ണൂര്‍ സ്‌ക്വാഡ്, വാഴ, മധുവിധു തുടങ്ങിയവ. താരത്തിന്റേതായി തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്ത പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍. ചിത്രത്തില്‍ മാത്യു തോമസ്. പാര്‍വതി തിരുവോത്ത്, ഉണ്ണിമായ പ്രസാദ്, വിജയരാഘവന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു.
ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് സംസാരിക്കവെ സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ചും ഒരു സിനിമ ചെയ്യുമ്പോള്‍ താനനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളെ കുറിച്ചും അസീസ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘ഒരു സിനിമ എനിക്ക് വന്നാല്‍ സത്യം പറഞ്ഞുകഴിഞ്ഞാല്‍ പിന്നെ എനിക്ക് ഉറക്കം കാണില്ല. ആ സിനിമയുടെ ഷൂട്ട് കഴിയുന്നത് വരെ എനിക്ക് ഭയങ്കര ടെന്‍ഷനായിരിക്കും. ഈ സിനിമ തന്നെ നോക്കിയാല്‍ ഇതില്‍ അഭിനയിച്ചവരെല്ലാം നിങ്ങള്‍ക്ക് അറിയാവുന്നവരാണ്. പാര്‍വതി, ഉണ്ണിമായ തുടങ്ങി എല്ലാവരും കിടിലന്‍ അഭിനേതാക്കളാണ്. ഷഹദ് എന്നെ ആദ്യം വിളിച്ചപ്പോള്‍ തന്നെ ഞാനിത് ചെയ്യണോ എന്ന് ഷഹദിന്റെ അടുത്ത് ചോദിച്ചിരുന്നു. കാരണം ഇത് എന്റെ കൈയില്‍ നില്‍ക്കുന്ന ക്യാരക്ടറല്ല എന്ന് തുടക്കം തന്നെ തോന്നി.

അസീസ് നെടുമങ്ങാട്. Photo: X.com
പക്ഷേ ഇത് ചേട്ടന്‍ തന്നെ ചെയ്യണം എന്ന് ഷഹദ് എന്നോട് പറഞ്ഞു. കഥാപാത്രം ചെയ്യാനായി ഒരുപാട് സഹായം സംവിധായകന്‍ എനിക്ക് ചെയ്ത് നല്‍കിയിരുന്നു. പെട്ടെന്ന് വന്ന് അഭിനയിക്കുന്ന ഒരു ആക്ടറല്ല ഞാന്‍. ഞാനൊരു സംവിധായകന്റെ ആക്ടറാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്,’ അസീസ് പറഞ്ഞു.
Content Highlight: Azeez Nedumangad talks about his approach to cinema
