‘കുവൈത്ത് രാജ്യത്തിനെതിരായ ഇറാനിയന്‍ ആക്രമണത്തിന്റെ ഭാഗമായി ഒരു വൈദ്യുതി, ജല ഡീസലൈനേഷന്‍ പ്ലാന്റിലെ ഒരു സര്‍വീസ് കെട്ടിടം ആക്രമിക്കപ്പെട്ടു. അതിന്റെ ഫലമായി ഒരു ഇന്ത്യന്‍ തൊഴിലാളി മരിക്കുകയും കെട്ടിടത്തിന് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു,’ വൈദ്യുത മന്ത്രാലയ വക്താവ് ഫാത്തിമ അബ്ബാസ് ജവഹര്‍ ഹയാത്ത് അറിയിച്ചു.
ഇറാനെതിരെ യു.എസ്-ഇസ്രഈല്‍ സംയുക്ത സേന ഞായറാഴ്ച നടത്തിയ വ്യോമാക്രമണങ്ങളില്‍ ടെഹ്‌റാനിലും സമീപപ്രദേശങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.