തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഖിലിനെ കുത്തിപരിക്കേല്‍പ്പിച്ചതിന് പിന്നാലെ തൃശ്ശൂര്‍ ജില്ലയിലും സംഘടന പ്രവര്‍ത്തകര്‍ തമ്മില്‍ അടി. പഴഞ്ഞി എം.ഡി കോളേജിലാണ് ആക്രമണം നടന്നത്. മാരകായുധങ്ങളുമായി കോളേജിലെത്തിയ എസ്.എഫ്.ഐക്കാര്‍ തമ്മിലടിച്ചതിനെ തുടര്‍ന്ന് ആറ് പേര്‍ക്കാണ് പരിക്ക് പറ്റിയത്. ഇതിനെ തുടര്‍ന്ന് കോളേജ് അടച്ചു. പുറത്ത് നിന്നുള്ളവരും ആക്രമിക്കാനെത്തിയിരുന്നു.

സംഭവത്തില്‍ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി സച്ചിന്‍ കേച്ചേരി അടക്കം 20പേര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. പ്രതികളുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും കേസെടുത്തിട്ടില്ല.

ആക്രമണത്തിന് ശേഷം എസ്.എഫ്.ഐക്കതിരെ വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യം പരിശോധിക്കുന്നതിനും തുടര്‍നടപടികള്‍ തീരുമാനിക്കുന്നതിനും ഇന്ന് സംഘടന ജില്ലാ കമ്മറ്റി യോഗം ചേരും.