മലയാളത്തിലെ യുവ പെര്‍പോമര്‍മാരില്‍ ഒരാളാണ് ആസിഫ് അലി. കിഷ്‌കിന്ധാ കാണ്ഡമടക്കം തന്റെ പെര്‍പോമന്‍സ് കൊണ്ട് വലിയ നിരൂപക പ്രശംസ നേടാന്‍ താരത്തിന് സാധിച്ചിരുന്നു. 2009 ല്‍ ശ്യാമപ്രസാദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഋതുവിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം അപൂര്‍വ്വരാഗം, ട്രാഫിക്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഒഴിമുറി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമാകുകയായിരുന്നു. 2016 ല്‍ പുറത്തിറങ്ങിയ അനുരാഗ കരിക്കിന്‍ വെള്ളം, സണ്‍ഡേ ഹോളിഡേ, ബി.ടെക്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ ചിത്രങ്ങളിലൂടെ ആസിഫ് മലയാള സിനിമയില്‍ തന്റെ സ്ഥാനം അരക്കിട്ടറിപ്പിച്ചു.

ആസിഫ് അലി. Photo: X.com
ആസിഫിന്റേതായി വരാനിരിക്കുന്ന ചിത്രങ്ങളില്‍ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള സിനിമയാണ് ടിക്കിടാക്ക. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ്, കള തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ചിത്രം ഏറെ സവിശേഷതകളുമായാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഔട്ട് ആന്‍ഡ് ഔട്ട് ആക്ഷന്‍ ചിത്രമായി ഒരുക്കുന്ന ചിത്രത്തിന്റെ പുറത്തുവന്ന പോസ്റ്ററുകളും അപ്ഡേറ്റുകളുമെല്ലാം വലിയ പ്രതീക്ഷയാണ് ആക്ഷന്‍ ചിത്രങ്ങളുടെ ആരാധകര്‍ക്ക് നല്‍കുന്നത്.
അടുത്തിടെ കൈരളി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ പലരും വിളിക്കുമ്പോള്‍ താന്‍ ഫോണെടുക്കാത്തതിനെ കുറിച്ച് ആസിഫ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ആസിഫ് വിളിച്ചാല്‍ ഫോണെടുക്കാറില്ലെന്നും താരത്തിന്റെ ഈ സ്വഭാവം തനിക്ക് ഇഷ്ടമല്ലെന്നും സംവിധായകനും നടനുമായ ലാല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആസിഫിന്റെ വാക്കുകള്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘എന്നെ ഫോണില്‍ വിളിച്ചാല്‍ കിട്ടില്ലെന്ന് പലരും പറഞ്ഞിട്ടുള്ള കാര്യമാണ്. കാരണം ഞാന്‍ വളരെ മിനിമം ഡിസ്ട്രാക്ഷന്‍ ആഗ്രഹിക്കുന്ന ആളായത് കൊണ്ടാണ്. ഞാനെവിടയാണോ എന്താണോ ചെയ്യുന്നത്. അത് ഞാന്‍ ആസ്വദിച്ച് ചെയ്യും. എനിക്ക് അതിന്റെ ഇടയില്‍ വേറെ ഒരു ഡിസ്ട്രാക്ഷനും വരുന്നത് ഇഷ്ടമല്ല. പ്രത്യേകിച്ച് ലൊക്കേഷിനിലുള്ള സമയത്ത് നമ്മള്‍ ഒരു ഷോട്ട് കഴിഞ്ഞ് ഫോണ്‍ മേടിച്ച് നോക്കുമ്പോള്‍ അതിനകത്ത് നമ്മള്‍ കാണാന്‍ ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ കാണും. ചിലപ്പോള്‍ മെസേജുണ്ടാകും മിസ്‌കോളുണ്ടാകും അതിനെല്ലാം നമ്മള്‍ ഒരു ഉത്തരം കൊടുക്കേണ്ടി വരും.

ആസിഫ് അലി. Photo: X.com
ഇത് ചിലപ്പോള്‍ ഞാന്‍ അടുത്തതായി എടുക്കാന്‍ പോകുന്ന ഷോട്ടിനെ ബാധിക്കും. നമ്മുടെ മൂഡിനെ ബാധിക്കും. മാത്രമല്ല എനിക്ക് ഫോണ്‍ അങ്ങനെ അഡിക്ടീവ് ആയിട്ടുള്ള സാധനമല്ല. സോഷ്യല്‍ മീഡിയയിലാണെങ്കിലും ഞാന്‍ അങ്ങനെ ആക്ടീവ് ആയിട്ടുള്ള ആളല്ല. പക്ഷേ വീട്ടുകാര്‍ക്ക് ഇത് വലിയൊരു പ്രശ്‌നമാണ്. അവര്‍ വിളിക്കുമ്പോള്‍ പലപ്പോഴും എന്നെ കിട്ടാറില്ല. രണ്ടും മൂന്നും ദിവസം കഴിഞ്ഞാണ് ഞാന്‍ വീട്ടിലേക്ക് വിളിക്കാറുള്ളത്,’ ആസിഫ് പറഞ്ഞു.
Content Highlight: Asif Ali talks about why he is not available on cell Phone
