അബുദാബി: അഫ്ഗാനിസ്ഥാന്റെ മുന്‍ ക്യാപ്റ്റനും വലംകയ്യന്‍ ബാറ്ററുമായിരുന്ന അസ്ഗര്‍ അഫ്ഗാന്‍ വിരമിച്ചു. നമീബിയമുമായുള്ള മത്സരത്തിനിടെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ടീം തങ്ങളുടെ പ്രിയതാരത്തിന് വിടവാങ്ങള്‍ നല്‍കിയത്.
ശനിയാഴ്ചയായിരുന്നു അസ്ഗര്‍ തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. നമീബിയയുമായി നടക്കുന്നത് തന്റെ കരിയറിലെ അവസാന മത്സരമാണെന്നും, ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും താന്‍ വിരമിക്കുകയാണ് എന്നുമായിരുന്നു താരം പറഞ്ഞിരുന്നത്.
ബാറ്റിംഗിനായി മൈതാനത്തേക്കിറങ്ങുമ്പോള്‍ നമീബിയയും താരത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയിരുന്നു.
![]()
ഏതൊരു താരവും കൊതിക്കുന്ന വിടവാങ്ങലാണ് അഫ്ഗാന്‍ ടീം തങ്ങളുടെ പ്രിയപ്പെട്ട മുന്‍ ക്യാപ്റ്റന് നല്‍കിയത്.
23 പന്തില്‍ നിന്നും 31 റണ്‍സ് നേടിയാണ് താരം ഇന്ന് കളം വിട്ടത്. റൂബന്‍ ട്രംപല്‍മന്റെ പന്തില്‍ വാന്‍ ലിംഗന് ക്യാച്ച് നല്‍കി അസ്ഗര്‍ മടങ്ങുമ്പോള്‍ ഒരു ജനതയൊന്നാകെ കണ്ണീര്‍ വാര്‍ക്കുകയായിരുന്നു.
Content Highlight: Asgar Afgan retired from international cricket, both team gives him guard of honor
