ഇയ്യോബിന്റെ പുസ്തകമെന്ന അമല്‍നീരദ് ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായതിലൂടെ മലയാളികള്‍ക്ക് ശ്രദ്ധേയയായ നടി ഇഷ ഷെര്‍വാണിയുടെ 3 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. നിലവില്‍ ആസ്‌ത്രേലിയയിലെ പെര്‍ത്തില്‍ താമസിക്കുകയാണ് ഇഷ.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആസ്‌ത്രേലിയന്‍ ടാക്‌സ് ഓഫീസില്‍ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. 5,700 ആസ്‌ത്രേലിയന്‍ ഡോളര്‍ അടച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് ഫോണിലൂടെ പറയുകയും ഇഷ ഷെര്‍വാണി പണം അവര്‍ പറഞ്ഞ അക്കൗണ്ടിലേക്ക് അടക്കുകയുമായിരുന്നു. വഞ്ചന നടന്നുവെന്ന് പിന്നീട് മനസിലാക്കിയ ഇഷ ഷെര്‍വാണി ദല്‍ഹി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ദല്‍ഹി നിവാസികളാണ് അറസ്റ്റിലായ മൂന്ന് പേരും. ബനൂജ് ബെറി, പൂനീത് ചദ്ദ, റിഷഭ് ഖന്ന എന്നിവരാണ് അറസ്റ്റിലായത്. പുനീത് ചദ്ദ എം.ബി.എ ബിരുദധാരിയും റിഷബ് ഖന്ന ബി.ബി.എ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയുമാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെയും ഇവര്‍ ആസ്‌ത്രേലിയയില്‍ താമസിക്കുന്ന നൂറിലധികം പേരുടെ പണം തട്ടിപ്പിലൂടെ കൈക്കലാക്കിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.