മുംബൈ: ഫോട്ടോയെടുക്കാന്‍ പോസ് ചെയ്യാനാവശ്യപ്പെട്ട അച്ഛനോട് കയര്‍ക്കുന്ന അര്‍ബാസ് മര്‍ച്ചന്റിന്റ വീഡിയോ വൈറല്‍. ആഡംബര കപ്പലായ കോര്‍ഡേലിയ ക്രൂയിസില്‍ നിന്നും ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനൊപ്പം അര്‍ബാസ് മര്‍ച്ചന്റിനേയും എന്‍.സി.ബി ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരുന്നു.

കേസിന്റെ ഭാഗമായി എന്‍.സി.ബി ഓഫീസില്‍ ഹാജരായതിന് ശേഷം തിരിച്ചിറങ്ങിയപ്പോഴായിരുന്നു സംഭവം. പാപ്പരാസികള്‍ക്ക് മുന്നില്‍ പോസ് ചെയ്യാനുള്ള അച്ഛന്‍ അസ്ലം മര്‍ച്ചന്റിന്റെ നിര്‍ദേശ പ്രകാരം അര്‍ബാസ് പോസ് ചെയ്തു കൊടുത്തിരുന്നു.

വീണ്ടും കുറച്ച് ഫോട്ടോയ്ക്ക് കൂടി പോസ് ചെയ്യാന്‍ അച്ഛന്‍ നിര്‍ബന്ധിച്ചപ്പോഴായിരുന്നു അസ്വസ്ഥനായ അര്‍ബാസ് ‘ ഒന്നു നിര്‍ത്തൂ അച്ഛാ’ എന്ന് പറഞ്ഞ ശേഷം വാഹനത്തിന് സമീപത്തേക്ക് പോയത്.


Content Highlight: arbaaz-merchantt-says-stop-it-dad-after-his-father-asks-him-to-pose-for-paps-outside-ncb-office-viral-video