നാവിലൂറുന്ന അറേബ്യന്‍ രുചി; കബ്‌സ
Recipe
നാവിലൂറുന്ന അറേബ്യന്‍ രുചി; കബ്‌സ
ന്യൂസ് ഡെസ്‌ക്
Sunday, 15th July 2018, 11:47 am

ജീവിതം കെട്ടിപടുക്കുന്നതിനായി മലയാളികള്‍ അറബിനാടുകളിലേക്ക് കുടിയേറ്റം നടത്തി തുടങ്ങിയതോടെ നമ്മുടെ ഭക്ഷണ രീതികളിലും അറേബ്യന്‍ രുചികള്‍ ഇടം പിടിക്കാന്‍ തുടങ്ങി. പണ്ട് പത്തിരിയും ബിരിയാണിയും കുബൂസും തുടങ്ങി നിരവധി ഭക്ഷണങ്ങള്‍. ഇന്ന് വീണ്ടും രുചികള്‍ മാറികൊണ്ടിരിക്കുന്നു. ആല്‍ഫാം, മന്തിയും,ബ്രോസ്റ്റും ഷവര്‍മ്മയും എല്ലാം.

അത്തരത്തില്‍ ഉള്ള ഒന്നാണ് കബ്‌സ.  വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന കബ്‌സ എങ്ങിനെയാണ് ഉണ്ടാക്കുക എന്ന് നോക്കാം.

ആവശ്യമുള്ള വസ്തുക്കള്‍

കബ്‌സ അരി – 2 കപ്പ്
ചിക്കന്‍ – 800 ഗ്രാം ചെറുതാക്കി മുറിക്കുക
സവാള – 2
തക്കാളി – 2 അടിച്ച് എടുക്കണം.
ഇഞ്ചി / വെളുത്തുള്ളി പേസ്റ്റ് – ആവശ്യത്തിന്
കബ്‌സ മസാല- 3 ടീസ്പൂണ്‍
ഏലയ്ക്ക ,പട്ട, ഗ്രാമ്പൂ, കുരുമുളക്, ജീരകം : ടെസ്റ്റിന് അനുസരിച്ച് ആവശ്യത്തിന്
കുരുമുളക്- 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പെടി -1/2 ടീസ്പൂണ്‍
ഗരം മസാല – 1/2 ടീസ്പൂണ്‍

ഉണക്ക നാരങ്ങ – 1
ചിക്കന്‍ സ്റ്റൊക്ക് 1
നെയ് – 2 ടീസ്പൂണ്‍
എണ്ണ – ചിക്കന്‍ പൊരിക്കാന്‍

തയ്യാറാക്കുന്ന വിധം

അടി കട്ടിയുള്ള ഒരു പാത്രമെടുത്ത് ചൂടാക്കുക. തുടര്‍ന്ന് നെയ്യോ ഡാല്‍ഡയോ ഒഴിച്ച്  അരിഞ്ഞ് വെച്ച ഉള്ളിയിട്ട് വഴറ്റുക. തുടര്‍ന്ന് അതിലേക്ക് ഇഞ്ചി , വെളുത്തുള്ളി പേസ്റ്റും ഏലയ്ക്ക,പട്ട, ഗ്രാമ്പു, കുരുമുളക്, ജീരകം എന്നിവ ചേര്‍ത്ത് ഇളക്കുക. തുടര്‍ന്ന് ഉപ്പും അടിച്ച് വെച്ച തക്കാളിയും ചേര്‍ത്ത് ഇളക്കുക. തുടര്‍ന്ന് കബ്‌സ മസാലയും മഞ്ഞള്‍ പൊടി, കുരുമുളക് മസാല, ഗരം മസാല എന്നിവ ചേര്‍ത്ത് വെള്ളം ഒഴിച്ച് തിളപ്പിക്കുക.

തുടര്‍ന്ന് ചിക്കന്‍ ഇതിലേക്ക് ഇട്ട് ഒന്ന് വേവിക്കുക. തുടര്‍ന്ന് ചിക്കന്‍ മാത്രം കോരി മാറ്റി ചൂട് തണയാന്‍ വെക്കുക. തുടര്‍ന്ന് ഈ കൂട്ടിലേക്ക് കഴുകി വെച്ച അരി ചേര്‍ത്ത് ഇളക്കി വേവിക്കുക.

മാറ്റി വെച്ച ചിക്കന്‍ ചൂടാറിയ ശേഷം എണ്ണയില്‍ ഇട്ട് പൊരിച്ച് എടുക്കുക. തുടര്‍ന്ന് റൈസും ചിക്കനും ഒരുമിച്ച് ചേര്‍ത്ത് വിളമ്പാം ചെയ്യാം.