സംഗീത ലോകത്ത് തബലയില്‍ മായാജാലം സൃഷ്ടിച്ച ഇതിഹാസ തബല വിദ്വാന്‍ ഉസ്താദ് സക്കീര്‍ ഹുസൈന്റെ മരണം രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ നിന്നുള്ളവര്‍ അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദുഃഖിക്കുകയും കുടുംബത്തിന് അനുശോചനം അറിയിക്കുകയും ചെയ്യുന്നുണ്ട്. സംഗീതസംവിധായകന്‍ എ.ആര്‍ റഹ്‌മാനും സക്കീര്‍ ഹുസൈന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.
തന്റെ ഇന്‍സ്റ്റഗ്രാം പേജിലും എക്‌സ് അക്കൗണ്ടിലും എ.ആര്‍ റഹ്‌മാന്‍ സക്കീര്‍ ഹുസൈനുമായുള്ള ഫോട്ടോകള്‍ അദ്ദേഹം പങ്കുവെച്ചു. സക്കീര്‍ ഹുസൈന്‍ തനിക്ക് പ്രചോദനമായിരുന്നെന്നും തബലയെ ആഗോളതലത്തില്‍ ഉയര്‍ത്തിയ വ്യക്തിയാണെന്നും എ.ആര്‍ റഹ്‌മാന്‍ പറയുന്നു.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഒന്നിച്ചൊരു ആല്‍ബം ചെയ്യാന്‍ പ്ലാന്‍ ചെയ്തിരുന്നെന്നും എന്നാല്‍ അത് ചെയ്യാന്‍ കഴിയാത്തതിനാല്‍ താന്‍ ഇപ്പോള്‍ ഖേദിക്കുണ്ടെന്നും അദ്ദേഹം എക്സില്‍ ഇട്ട പോസ്റ്റില്‍ പറയുന്നു.
