എഡിറ്റര്‍
എഡിറ്റര്‍
ദേശീയഗാനത്തിന് എഴുന്നേറ്റ് നില്‍ക്കേണ്ടെന്ന് ചിലര്‍ വാദിക്കുന്നത് നല്ല ശിക്ഷണമില്ലാത്തതിനാല്‍;വിദ്യാബാലന് മറുപടിയുമായി അനുപം ഖേര്‍
എഡിറ്റര്‍
Monday 30th October 2017 6:12pm


പൂനെ: ദേശീയഗാനത്തെ അടിച്ചേല്‍പ്പിക്കരുതെന്ന് വിദ്യാബാലന്റെ പ്രസ്താവനക്കെതിരെ നടനും പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനുമായ അനുപം ഖേര്‍ രംഗത്ത്. ഹോട്ടലുകളിലും സിനിമ തിയേറ്ററുകളിലും മറ്റും മണിക്കൂറുകള്‍ ക്യൂ നില്‍ക്കാന്‍ മടിയില്ലാത്തവര്‍ക്ക് എന്തുകൊണ്ട് വെറും 52 സെക്കന്റ് ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്നത് ബുദ്ധിമുട്ടാകുന്നുവെന്നാണ് അനുപം ഖേറിന്റെ ചോദ്യം.

പുണെയില്‍ ബി.ജെ.പി നേതാവ് പ്രമോദ് മഹാജന്റെ പേരിലുള്ള അവാര്‍ഡ് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്നത് നിര്‍ബന്ധമാക്കെരുതെന്നാണ് ചിലരുടെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു.

പക്ഷെ എന്നെ സംബന്ധിച്ച് ദേശീയ ഗാനത്തിനായി എഴുന്നേറ്റു നില്‍ക്കുന്നത് ഒരുവന് ലഭിച്ച ശിക്ഷണത്തിന്റെ ഭാഗമാണ്. നമ്മുടെ അച്ഛനെയും അമ്മയെയും അദ്ധ്യാപകരെയും മുതിര്‍ന്നവരെയും കാണുമ്പോള്‍ നാം എഴുന്നേറ്റ് നില്‍ക്കാറുണ്ട്. അത് അവരോടുള്ള ബഹുമാനം കൊണ്ടാണ്.അതുപോലെ ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്നത് നമ്മുടെ രാജ്യത്തോടുള്ള ബഹുമാനം കൊണ്ടാണ്’ അദ്ദേഹം പറയുന്നു.


Also Read നികുതി വെട്ടിപ്പ്; കാരാട്ട് ഫൈസലിനെതിരെ മോട്ടോര്‍ വാഹനവകുപ്പിന്റെ നോട്ടീസ്


തിയേറ്ററുകളില്‍ സിനിമയ്ക്ക് മുമ്പ് ദേശീയഗാനം നിര്‍ബന്ധമാക്കിയ വിധി സുപ്രീം കോടതി പുനഃപരിശോധിക്കാനിരിക്കെയാണ് വിഷയത്തില്‍ നിലപാട് അറിയിച്ച് വിദ്യാ ബാലന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ദേശീയ ഗാനം കേട്ട് ഒരു ദിനം ആരംഭിക്കാന്‍ സ്‌കൂളിലല്ലെല്ലോ എന്നും ദേശഭക്തിയെ കുറിച്ച് തന്നെ അരും പഠിപ്പിക്കേണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.
തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ ഉത്തരവ് പുന:പരിശോധിക്കുമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 2016 നവംബറിലാണ് തീയേറ്ററുകളില്‍ സിനിമ തുടങ്ങുന്നതിന് മുന്‍പ് ദേശീയഗാനം നിര്‍ബന്ധമാക്കി കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്.

രാജ്യസ്നേഹം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. ഒരാള്‍ക്ക് രാജ്യസ്നേഹ കുപ്പായം എപ്പോഴും ധരിച്ചു നടക്കാന്‍ കഴിയില്ലെന്നും ഇതിന്റെ പേരിലുള്ള മോറല്‍ പൊലീസിങ് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.


Also read ബിരിയാണി കഴിക്കവേ ബിയര്‍ കുപ്പിച്ചില്ല് തൊണ്ടയില്‍ തറച്ചു; പരാതിപ്പെട്ടപ്പോള്‍ ഇതൊക്കെ പതിവെന്ന് ഹോട്ടലുടമ; ദുരനുഭവം പങ്കുവെച്ച് യുവാവ്


പലരും ഉത്തരവ് അനുസരിക്കുന്നത് രാജ്യദ്രോഹവിളി കേള്‍ക്കാതിരിക്കാനാണെന്നും രാജ്യസ്നേഹം പ്രദര്‍ശിപ്പിക്കേണ്ട കാര്യമില്ലെന്നും ദേശീയഗാനത്തിന് ജനങ്ങള്‍ നില്‍ക്കണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്നും കോടതിയുടെ ചുമലില്‍ വെക്കേണ്ടെന്നും കോടതി പറഞ്ഞിരുന്നു.

ചീഫ് ജസ്റ്റിസ് ദീപക്മിശ്ര ജസ്റ്റിസുമാരായ എ.എം ഖന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചുദ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുനപരിശോധിക്കുമെന്ന് അറിയിച്ചത്. തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയിരുന്നത് ജസ്റ്റിസ് ദീപക്മിശ്ര അദ്ധ്യക്ഷനായ ബെഞ്ചായിരുന്നു.

Advertisement