മലയാളികൾക്ക് ഏറെ പരിചിതയായ നടിയാണ് അൻസിബ ഹസൻ. ദൃശ്യം എന്നൊരൊറ്റ ചിത്രം മതി താരത്തിനെ മലയാളി പ്രേക്ഷകർ ഓർത്തിരിക്കാൻ.
ജോർജ് കുട്ടിയുടെ മൂത്തമകളായി മിന്നും പ്രകടനമാണ് അൻസിബ കാഴ്ച്ച വെച്ചത്. കുടുംബ പ്രേക്ഷകരുടെ മനസിൽ വലിയ സ്വീകാര്യത നേടിയ കഥാപാത്രമായിരുന്നു അൻസിബ അവതരിപ്പിച്ച അഞ്ജു. ഇപ്പോഴും ദൃശ്യം സിനിമയെ കുറിച്ചുള്ള ചർച്ചകളിൽ താരത്തിന്റെ പേര് പ്രത്യേകം ഉയർന്നുവരാറുണ്ട്.
ഇപ്പോഴിതാ തന്റെ വീട്ടിൽ റെസ്ട്രിക്ഷൻസ് ഉണ്ടായിരുന്നതിനാൽ, സുഹൃത്തുക്കളെ പോലെ പുറത്തിറങ്ങി സഞ്ചരിക്കാൻ തനിക്കും ഒരു വിവാഹം കഴിച്ചാൽ മതി എന്ന് ഒരുകാലത്ത് ചിന്തിച്ചിരുന്നുവെന്ന് തുറന്നു പറയുകയാണ് താരം. ഒരു അഭിമുഖത്തിനിടെയായിരുന്നു അൻസിബയുടെ പ്രതികരണം.
‘എന്റെ ഫ്രണ്ട്സ് ഒക്കെ പ്ലസ് ടു മുതൽ കല്യാണം കഴിക്കാൻ തുടങ്ങിയവർ ആണ്. അപ്പോളൊക്കെ എനിക്ക് കല്യാണം കഴിക്കാൻ ഭയങ്കര ആഗ്രഹമായിരുന്നു.
കാരണം വീട്ടിൽ ഭയങ്കര റെസ്ട്രിക്ഷൻ ആയിരിക്കുമല്ലോ അപ്പോൾ ഫ്രണ്ട് ഒക്കെ പിന്നെ വരുന്നത് ഹസ്ബന്റിന്റെ കൂടെ ബൈക്കിലായിരിക്കും അതുപോലെ കറങ്ങാനൊക്കെ പോകും.
ആ സമയം ഞാൻ ആലോചിക്കും കല്യാണം കഴിച്ചു കഴിഞ്ഞാൽ ഇങ്ങനെ പുറത്തു പോകാം ബീച്ചിൽ പോകാം പാർക്കിൽ പോകാം ബൈക്കിൽ വരാം എന്നൊക്കെ. ഇതിന് വേണ്ടി മാത്രം കല്യാണം കഴിക്കണം എന്ന് ആലോചിച്ചിട്ടുണ്ട്,’ അൻസിബ പറഞ്ഞു.
അതേസമയം ദൃശ്യം 3 യാണ് താരത്തിന്റേതായി ഇനി തിയേറ്ററുകളിലെത്താനിരിക്കുന്ന ചിത്രം. മോഹൻലാൽ നായകനാകുന്ന ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്. മോഹൻലാലിന്റെ ജന്മദിനമായ ഇന്നാണ് (മെയ് 21)ചിത്രത്തിന്റെ റിലീസ്.
തന്റെ കുടുംബത്തെ രക്ഷിക്കാൻ ജോർജ് കുട്ടി ഇനി എന്ത് തന്ത്രമാണ് ഉപയോഗിക്കുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ഓരോ മലയാളി പ്രേമികളും ലോകമെമ്പാടുമുള്ള ദൃശ്യം ആരാധകരും.
ആദ്യ രണ്ട് ഭാഗങ്ങളും നേടിയ വമ്പൻ വിജയത്തിന് പിന്നാലെ മൂന്നാം ഭാഗവും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
ചിത്രത്തിൽ മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, ആശ ശരത് തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കുടുംബ ബന്ധങ്ങളും സസ്‌പെൻസും നിറഞ്ഞ ദൃശ്യം പരമ്പരയുടെ പുതിയ അധ്യായം എന്താകുമെന്ന കാത്തിരിപ്പിലാണ് സിനിമാലോകം.
Content Highlight: Ansiba Hasan says she thought she would be able to go out and roam around after getting married.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.