മലയാളം, തമിഴ് സിനിമ ഇൻഡസ്ട്രികളിൽ സജീവമായ നടിയാണ് അനിഷ്‌മ അനിൽകുമാർ. പൂവൻ എന്ന സിനിമയിലൂടെ സിനിമ രംഗത്തേക്ക് വന്ന നടി മലയാള സിനിമയെക്കാളധികം മികച്ചതും വൈവിധ്യമാർന്നതുമായ കഥാപാത്രങ്ങളും വേഷങ്ങളും ചെയ്തത് തമിഴ് സിനിമയിലാണ്. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ഐയാം കാതലൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലും സിറൈ എന്ന ചിത്രത്തിലൂടെ തമിഴിലും താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.

അടുത്തായിട്ട് ഇറങ്ങിയ രാജ കറുപ്പസ്വാമി സംവിധാനം ചെയ്ത മൊത രാത്രി എന്ന സിനിമയിലെ നടിയുടെ പ്രകടനവും പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. സിനിമയിൽ നായികാവേഷം ചെയ്തത് ഡൊറോത്തി സിനിമയിലൂടെ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന നടൻ ഋഷികാന്തായിരുന്നു. രണ്ട് പേരുടെയും അതി ഗംഭീര പെർഫോമൻസായിരുന്നു സിനിമയിൽ. മരണമാസ്, യൂത്ത്, തെക്ക് വടക്ക് എന്നിവയാണ് അനിഷ്‌മ അഭിനയിച്ചിട്ടുള്ള മറ്റ് സിനിമകൾ. സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ എന്ന വെബ് സീരീസിലും നടി അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ മാഡിസം ഡിജിറ്റലുമായുള്ള അഭിമുഖത്തിൽ നടൻ ഋഷികാന്തിനെ കുറിച്ചും തന്റെ സിനിമ മോഹത്തെക്കുറിച്ചും അതിനായ് നടത്തിയ ശ്രമങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് താരം.

മൊത രാത്രി.Photo.Screen Grab/ Facebook.com

‘ഒരു നല്ല മനുഷ്യനാണയാൾ. ഭയങ്കര ഹെല്പിങ് മെന്റാലിറ്റിയുള്ള മനുഷ്യനാണ്. എന്നോട് മാത്രമല്ല സെറ്റിലുള്ള എല്ലാരോടും അങ്ങനെ തന്നെയാണ്. ചെറിയ ആർട്ടിസ്റ്റ് മുതൽ വലിയ ആർട്ടിസ്റ്റുകളെ വരെ ടേക്ക് കെയർ ചെയ്യുന്ന ആളാണ്. കാരണം പുള്ളി ആദ്യം ലൈറ്റ്മാനായിട്ടാണ് സിനിമയിലെത്തുന്നത്. പിന്നീട് അസിസ്റ്റന്റ് ഡയറക്ടറായി. പിന്നെ കുറച്ച് കാലം പ്രൊഡക്ഷനിൽ വർക്ക് ചെയ്തു.

അങ്ങനെ സിനിമയിൽ എത്താനായിട്ട് എല്ലാ ഏരിയയിലും പുള്ളി വർക്ക് ചെയ്തിട്ടുണ്ട്. പുള്ളി ഇങ്ങനെ വർക്ക് ചെയ്യാൻ തുടങ്ങിയിട്ട് 15 വർഷമായി. ഇപ്പോഴും പുള്ളി ഒരു കുഞ്ഞു റൂമിലാണ് താമസിക്കുന്നത്. അങ്ങനെ കുറെ ബുദ്ധിമുട്ട് ഫേസ് ചെയ്തിട്ടുള്ളതുകൊണ്ട് എല്ലാവരെയും ഒരുപോലെയാണ് പുള്ളി ഡീൽ ചെയ്യുന്നത്. അത് ഭയങ്കര ഇൻസ്പിറേഷനാണ്,’ താരം പറഞ്ഞു.

കുഞ്ഞിലെ മുതൽ തനിക്ക് സിനിമ ഒരുപാടിഷ്ടമാണെന്നും ഒത്തിരി സിനിമകൾ കാണാറുണ്ടെന്നും അഭിനയിക്കാനും ഒരുപാടിഷ്ടമാണെന്നും നടി കൂട്ടിച്ചേർത്തു. എന്നാൽ തനിക്ക് ആരോടെങ്കിലും പോയി നടിയാവണമെന്ന് പറയാനുള്ള കോൺഫിഡൻസ് ഇല്ലായിരുന്നുവെന്നും ഇപ്പോഴാണ് കുറച്ചെങ്കിലും ഉണ്ടായതെന്നും അനിഷ്‌മ വ്യക്തമാക്കി.

‘എന്റേത് സ്ട്രിക്ടായിട്ടുള്ളൊരു ഫാമിലി ആയിരുന്നു. അവരെ കൺവിൻസ്‌ ചെയ്തെടുക്കുന്നത് തന്നെ ഒരു പണിയായിരുന്നു, നിരാഹാരം വരെ കിടന്നിട്ടാണ് കൺവിൻസിടായത്. ഒരുപാട് ഒഡിഷനുകളൊക്കെ അറ്റൻഡ് ചെയ്തിട്ടുണ്ട്. എനിക്ക് സിനിമ അത്രേം ദൂരെ നിൽക്കുന്ന കാര്യമായിരുന്നു.

ഇപ്പോൾ ഒരു സിനിമ ഹിറ്റാവുമ്പോൾ ആളുകൾ തിയേറ്ററിൽ വന്നിട്ട് ഞാൻ എവിടേലും നിൽക്കുമ്പോൾ അവർ എന്നെ റെക്കഗനൈസ് ചെയ്യുന്നതൊക്കെ ഞാൻ മുമ്പ് അത്രയും ആഗ്രഹിച്ചതായിരുന്നു,’ നടി പറഞ്ഞു.

Content Highlight: Anishma Anilkumar stated that he had become an actor after waiting for 15 years, and added that she had even gone on a hunger strike to get into cinema.