മുംബൈ: ചെറുപ്പക്കാരോടൊപ്പം ജോലി ചെയ്യുന്നതിന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് അമിതാഭ് ബച്ചന്‍. തന്റെ ബ്ലോഗിലൂടെയാണ് ചെറുപ്പക്കാരോടൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെച്ചത്.

77 ാം വയസ്സില്‍ ശരാശരി 25 വയസ്സുള്ള ഒരു കൂട്ടത്തോടൊപ്പം ജോലി ചെയ്യുക എന്നത് തികച്ചും ഭയപ്പെടുത്തുന്ന ഒന്നാണ്. പക്ഷേ ഇവരുമായി ചര്‍ച്ച ചെയ്യുക എന്നത് വളര എളുപ്പമവും രസകരവുമാണ്.

ചെറുപ്പക്കാരോട് സംസാരിച്ചിരിക്കുമ്പോള്‍ കാരണവന്മാര്‍ രാജാവിന്റെയും റാണിയുടെയും കഥ പറഞ്ഞ തരുന്നത് പോലെയാണ് തനിക്ക് തോന്നാറ് എന്നും ബച്ചന്‍ കുറിച്ചു.

Also Read:  സ്ത്രീകളെയും പുരുഷന്‍മാരെയും കണ്ടിട്ടും അമൃതാനന്ദമയിയുടെ നൈഷ്ഠിക ബ്രഹ്മചര്യം നഷ്ടപ്പെട്ടോ? കോടിയേരി ബാലകൃഷ്ണന്‍

അവരുടെ താല്പര്യങ്ങളെ കുറിച്ചും ഇഷ്ടങ്ങളെ കുറിച്ചുമാണ് അവര്‍ സംസാരിച്ചത്. എന്നോട് ഒന്നും ചോദിക്കരുത് എനിക്ക് ഒന്നും അറിയില്ല എന്ന് താന്‍ പറഞ്ഞിരുന്നു എന്നും അദ്ദേഹം പറയുന്നു.

എനിക്ക് പ്രത്യേക പരിഗണനയും സ്ഥാനവും ഒന്നും തരരുത്. ഞാനത് അര്‍ഹിക്കുന്നില്ല എന്നും ചെറുപ്പ്ക്കാരായ സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നതായി അദ്ദേഹം കുറിച്ചു.

ആലിയ ഭട്ട്, റണ്‍ബീര്‍ കപൂര്‍ എന്നിവര്‍ അഭിനയിക്കുന്ന ബ്രഹ്മാസ്ത്രയാണ് അമിതാഭ് ബച്ചന്‍ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം.