പുതിയ സീസണിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഐ.പി.എല്‍ തന്നെയാണ് ആരാധകര്‍ക്കിടെയിലെ ചര്‍ച്ചാവിഷയം. ഈ ചര്‍ച്ചകളില്‍ സ്ഥാനം പിടിച്ച ഒന്നാണ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ താരങ്ങളുടെ ലിസ്റ്റ്. രണ്ട് താരങ്ങളാണ് ഈ ലിസ്റ്റിലുള്ളത്. രോഹിത് ശര്‍മയും അമ്പാട്ടി റായിഡുവുമാണിത്. ഇരുവര്‍ക്കും ആറ് വീതം കിരീടങ്ങളുണ്ട്.
രോഹിത് രണ്ട് ടീമുകള്‍ക്കൊപ്പമാണ് ഇത്രയും കിരീടം നേടിയത്. 2009ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിന് ഒപ്പമായിരുന്നു താരത്തിന്റെ ആദ്യ കിരീടനേട്ടം. പിന്നീട് മുംബൈ ഇന്ത്യന്‍സിലേക്ക് ചേക്കേറിയ താരം അഞ്ച് ട്രോഫികള്‍ തന്റെ ഷെല്‍ഫിലെത്തിച്ചു. 2013, 2015, 2017, 2019, 2020 സീസണുകളിലായിരുന്നു കിരീടമുയര്‍ത്തിയത്. മുംബൈയുടെ ക്യാപ്റ്റനായാണ് താരത്തിന്റെ ഈ നേട്ടങ്ങള്‍.
മുംബൈക്കൊപ്പവും ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പവും കളിച്ചാണ് അമ്പാട്ടി റായിഡു തന്റെ ആറ് കിരീടങ്ങള്‍ സ്വന്തമാക്കിയത്. 2013, 2015, 2017 വര്‍ഷങ്ങളിലാണ് മുംബൈ കുപ്പായത്തില്‍ റായിഡു ചാമ്പ്യനായത്. പിന്നീട് 2018, 2021, 2023 സീസണില്‍ ചെന്നൈക്കൊപ്പം താരം വീണ്ടം ചാമ്പ്യന്‍പട്ടം സ്വന്തമാക്കി. ഈ നേട്ടത്തിന് പിന്നാലെ ക്രിക്കറ്റില്‍ നിന്ന് താരം വിരമിച്ചിരുന്നു.
അമ്പാട്ടി റായിഡു.
എന്നാല്‍, ട്രോഫി റേസില്‍ രോഹിത്തും ധോണിയുമടക്കമുള്ള താരങ്ങള്‍ ഇപ്പോളും കളത്തില്‍ സജീവമാണ്. ആരാണ് ഈ സീസണില്‍ കപ്പുയര്‍ത്തുക എന്ന ആകാംക്ഷയും ആരാധകര്‍ക്കുണ്ട്.