അല്‍വാര്‍: എം.പിയുമായി പറന്നുയര്‍ന്ന ഹെലികോപ്ടറിന് ആകാശത്തുവെച്ച് നിയന്ത്രണം നഷ്ടപ്പെട്ടപ്പോള്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. രാജസ്ഥാനിലെ അല്‍വാറില്‍ നിന്നുള്ള ബി.ജെ.പി എം.പി മഹന്ത് ബലാക്‌നാഥ് കയറിയ ഹെലികോപ്ടറിനാണ് നിയന്ത്രണം നഷ്ടപ്പെട്ടത്.

മണ്ഡലത്തിലെത്തിയ എം.പി ഹെലികോപ്ടറില്‍ കയറിയതിന്റെ തൊട്ടുപിറകെയായിരുന്നു സംഭവം. ഇതിന്റെ വീഡിയോദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു.

പൈലറ്റ് ഏറെ ശ്രമപ്പെട്ടാണ് ഹെലികോപ്ടറിനെ നിയന്ത്രണത്തിലാക്കിയത്. എം.പിയെ കൈവീശി യാത്രയാക്കിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു പോലും ആദ്യം അപകടം മനസ്സിലായില്ലെന്നതാണ് ശ്രദ്ധേയം. എന്നാല്‍ ഹെലികോപ്ടര്‍ താഴെയിറക്കാതെതന്നെ നിയന്ത്രണത്തിലാക്കി ലക്ഷ്യത്തിലേക്കു കൊണ്ടുപോകാന്‍ പൈലറ്റിനായി.

വീഡിയോ കടപ്പാട്: എ.എന്‍.ഐ