ന്യൂദല്‍ഹി: തെന്നിന്ത്യന്‍ സൂപ്പര്‍താരം അല്ലു അര്‍ജുന് കൊവിഡ് സ്ഥിരീകരിച്ചു. അല്ലു അര്‍ജുന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് വീട്ടില്‍ ഐസൊലേഷനിലാണ് താരം. ‘ഞാന്‍ കൊവിഡ് പോസിറ്റീവായിരിക്കുകയാണ്. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വീട്ടില്‍ ഐസൊലേഷനിലാണ് ഞാന്‍. ഞാനുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരും കൊവിഡ് പരിശോധന നടത്തണം.

വീട്ടില്‍ ഇരിക്കൂ, സുരക്ഷിതരാവൂ. അവസരം വരുമ്പോള്‍ വാക്സിനെടുക്കൂ. എന്നെക്കുറിച്ചോര്‍ത്ത് ആരാധകരും എന്റെ അഭ്യുദേയകാംക്ഷികളും ആശങ്കപ്പെടേണ്ടതില്ല, എനിക്ക് പ്രശ്നങ്ങളൊന്നുമില്ല., താരം കുറിച്ചു.

നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. എത്രയും പെട്ടെന്ന് സുഖമാവട്ടെയെന്നും തങ്ങളുടെ പ്രാര്‍ത്ഥന ഒപ്പമുണ്ടെന്നും ആരാധകര്‍ കുറിക്കുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Actor Allu Arjun Tests COVID-Positive