ജയ്പൂര്‍: ബി.എസ്.പി എം.എല്‍.എമാരായി വിജയിച്ചതിന് ശേഷം കോണ്‍ഗ്രസില്‍ ചേര്‍ന്ന ആറ് പേര്‍ക്ക് വിപ്പ് നല്‍കിയ ബി.എസ്.പി നടപടി ബി.ജെ.പി നിര്‍ദേശപ്രകാരമാണെന്ന് മുന്‍ ബി.എസ്.പി എം.എല്‍.എമാര്‍. ബി.എസ്.പി വിപ്പ് തങ്ങള്‍ക്ക് ബാധകമല്ലെന്നും എം.എല്‍.എമാര്‍ പറഞ്ഞു.
വിപ്പ് നല്‍കിയ ബി.എസ്.പി നടപടി ബി.ജെ.പി നിര്‍ദേശപ്രകാരമാണ്. ബി.എസ്.പി നേരത്തെ തങ്ങളെ കുറിച്ച് ആലോചിച്ചിരുന്നില്ല. തങ്ങള്‍ കോണ്‍ഗ്രസിലേക്ക് മാറിയതിന് ശേഷം പോലും ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷമായി ബി.ജെ.പിയെ സഹായിക്കാനാണ് ബി.എസ്.പി ശ്രമിക്കുന്നതെന്ന് മനസ്സിലായപ്പോഴാണ് തങ്ങള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് ആറ് എം.എല്‍.എമാരില്‍ ഒരാളായ വാജിബ് അലി ഔട്ട്‌ലുക്കിനോട് പറഞ്ഞു.
വിപ്പ് തങ്ങളെ ബാധിക്കുന്ന ഒന്നല്ല. കോണ്‍ഗ്രസിനുള്ള നിപുപാധിക പിന്തുണ ഇനിയും തുടരും. തങ്ങളുടെ ലയനം ഔദ്യോഗികവും രാജസ്ഥാന്‍ നിയമസഭ സ്പീക്കര്‍ അംഗീകരിച്ചതുമാണ്. വിപ്പ് പാലിക്കാന്‍ തങ്ങള്‍ക്കൊരു കാരണവുമില്ല. പ്രത്യേകിച്ച് തങ്ങളിപ്പോള്‍ ബി.എസ്.പി.യുടെ ഭാഗമേയല്ല എന്നും വാജിബ് അലി പറഞ്ഞു.
ഗെലോട്ടിനെ ഒരു പാഠം പഠിപ്പിക്കുമെന്നും ആറ് ബി.എസ്.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മായാവതി പ്രതികരിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിനൊടുവില്‍ 200 അംഗ രാജസ്ഥാന്‍ നിയമ സഭയില്‍ കേവല ഭൂരിപക്ഷമായ 101 ഉറപ്പിക്കാന്‍ ഗെലോട്ടിന് കഴിഞ്ഞത് സെപ്തംബറില്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന ബി.എസ്.പി എം.എല്‍.എമാരുടെ പിന്തുണയോടെയായിരുന്നു.
വിഷയമുന്നയിച്ച് കോടതിയെ സമീപിക്കാനാണ് ബി.എസ്.പിയുടെ തീരുമാനം.
‘ഇക്കാര്യത്തില്‍ ബി.എസ്.പിക്ക് നേരത്തെതന്നെ കോടതിയില്‍ പോകാമായിരുന്നു. എന്നാല്‍ അന്നത് ചെയ്തില്ല. കോണ്‍ഗ്രസിനെയും മുഖ്യമന്ത്രി അശോക് ഗെലോട്ടിനെയും ഒരു പാഠം പഠിപ്പിക്കാന്‍ പറ്റിയ സമയത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. കോടതിയെ സമീപിക്കാനാണ് ഇപ്പോള്‍ ഞങ്ങളുടെ തീരുമാനം. ഇക്കാര്യം ഞങ്ങള്‍ വെറുതെ വിടില്ല. ഞങ്ങള്‍ സുപ്രീംകോടതിയില്‍ പോലും പോവും’, മായാവതി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
