സർവ്വം മായപോലെ വാഴയുടെ കഥയും ഞാൻ കേട്ടിട്ടില്ല; മലർവാടിയുടേത് വിനീത് നിർബന്ധപ്പിച്ച് കേൾപ്പിച്ചു: അജു വർഗീസ്
Malayalam Cinema
സർവ്വം മായപോലെ വാഴയുടെ കഥയും ഞാൻ കേട്ടിട്ടില്ല; മലർവാടിയുടേത് വിനീത് നിർബന്ധപ്പിച്ച് കേൾപ്പിച്ചു: അജു വർഗീസ്
നന്ദന എം.സി
Sunday, 29th March 2026, 8:31 am

ഒരു സിനിമയുടെ കഥയും താൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സാഹചര്യവും ശ്രദ്ധാപൂർവ്വം കേട്ട് മനസിലാക്കാൻ ശ്രമിക്കുന്ന താരങ്ങളാണ് ഇന്നത്തെ സിനിമ മേഖലയിൽ കൂടുതലായി കാണപ്പെടുന്നത്.

എന്നാൽ കഥ മുഴുവനായി കേൾക്കാതെയും, കഥാപാത്രത്തിന്റെ പ്രാധാന്യം പോലും വിലയിരുത്താതെയും അഭിനയിക്കുന്ന വളരെ ചുരുക്കം നടന്മാർ മാത്രമാണ് ഇൻഡസ്ട്രിയിൽ ഉള്ളത്. അത്തരത്തിൽ ശ്രദ്ധേയനായ ഒരാളാണ് അജു വർഗീസ്.

കരിയറിന്റെ തുടക്കത്തിൽ കോമഡി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ അജു വർഗീസ്, ഇന്ന് അതിൽ നിന്ന് മാറി വ്യത്യസ്തമായ ക്യാരക്ടർ റോളിലുടെയും തന്റെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹം അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളും പ്രേക്ഷക മനസിൽ തങ്ങി നിൽക്കുന്നവയുമാണ്

നിവിൻ പോളി, അജു വർഗീസ് , Photo: IMDb

ഇപ്പോൾ, തന്റെ പുതിയ ചിത്രം ‘വാഴ’ തീയേറ്ററുകളിൽ റിലീസിന് ഒരുങ്ങുന്ന സാഹചര്യത്തിൽ, ആ സിനിമയുടെ കഥ പോലും താൻ കേട്ടിട്ടില്ലെന്നു തുറന്ന് പറയുകയാണ് താരം. ലൈഫ് നെറ്റ് ടി.വി. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ പങ്കുവെച്ചത്.

‘വാഴയുടെ കഥയൊന്നും എനിക്ക് അറിയില്ല. വിബിൻ ഇടയ്ക്ക് സംസാരിക്കുമ്പോൾ ‘ഇതാണ് ഞാൻ ഇന്റർവെല്ലിന് ഉദ്ദേശിക്കുന്നത്’ എന്നിങ്ങനെ ചില കാര്യങ്ങൾ പറയാറുണ്ട്. സർവ്വം മായയുടെ കഥയും അങ്ങനെ തന്നെയായിരുന്നു ഞാൻ മുൻകൂട്ടി കേട്ടിട്ടില്ല. പിന്നീട് ചിത്രം കണ്ടപ്പോൾ മാത്രമാണ് എല്ലാം മനസിലായത്.

വാഴ 2, Photo: IMDb

ഞാൻ പണ്ടുമുതൽ അങ്ങനെ തന്നെയാണ്. മലർവാടി ആർട്സ് ക്ലബ്, തട്ടത്തിൻ മറയത്ത് എന്നീ സിനിമകളുടെ കഥകൾ വിനീത് നിർബന്ധിച്ച് കേൾപ്പിച്ചതാണ്. അതിൽകൂടുതലായി പറയാനൊന്നും ഉണ്ടായിരുന്നില്ല. വടക്കൻ സെൽഫിയുടെ കഥയും എനിക്ക് മുൻകൂട്ടി അറിയില്ലായിരുന്നു,’ അജു വർഗീസ് പറഞ്ഞു.

നവാഗതനായ സവിൻ എസ്. എ സംവിധാനം ചെയ്യുന്ന ‘വാഴ 2: ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ ഏപ്രിൽ 2ന് തിയേറ്ററുകളിലെത്തും. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി

സൗഹൃദത്തിന്റെ തീവ്രമായ വികാരങ്ങളും നൊസ്റ്റാൾജിയയും ഉൾക്കൊള്ളുന്ന ട്രെയ്‌ലർ ഇതിനോടകം തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്, ഷൈൻ സ്ക്രീൻസ് എന്നീ ബാനറുകളിൽ വിപിൻ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി.ബി. അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Content Highlight: Aju varghese talk about the movie Vazha 2

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.