നിവിനും നയൻസും വീണ്ടും ഒന്നിക്കുന്നുവോ... ? എങ്കിൽ സർവ്വം മായയേക്കാൾ വലിയ ഹിറ്റ് അടിക്കാൻ റെഡിയായിക്കോയെന്ന് ആരാധകർ
Malayalam Cinema
നിവിനും നയൻസും വീണ്ടും ഒന്നിക്കുന്നുവോ... ? എങ്കിൽ സർവ്വം മായയേക്കാൾ വലിയ ഹിറ്റ് അടിക്കാൻ റെഡിയായിക്കോയെന്ന് ആരാധകർ
നന്ദന എം.സി
Wednesday, 25th March 2026, 1:15 pm

ധ്യാൻ ശ്രീനിവാസൻ തിരക്കഥയെഴുതി നിവിൻ പോളിയും നയൻതാരയും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ലവ് ആക്ഷൻ ഡ്രാമ. നിവിൻ–അജു കൂട്ടുകെട്ട് ഒന്നിച്ച ചിത്രം കൂടിയായിരുന്ന ലവ് ആക്ഷൻ ഡ്രാമ തിയേറ്ററുകളിൽ വലിയ വിജയമായിരുന്നു നേടിയത്. ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ ചിത്രത്തെ സ്വീകരിച്ചത്.

ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ ‘വടക്ക് നോക്കി യന്ത്ര’ത്തിലെ പ്രശസ്ത കഥാപാത്രങ്ങളുടെ പേരിലാണ് ഇരുവരും എത്തിയത് എന്നതും ചിത്രത്തിന്റെ പ്രത്യേകതയായിരുന്നു. നിവിൻ പോളി തളത്തിൽ ദിനേശനായപ്പോൾ ശോഭയായി എത്തിയത് തെന്നിന്ത്യൻ സൂപ്പർ നായിക നയൻതാരയാണ്.

നിവിൻ പൊളി, നയൻ‌താര, Photo: IMDb

ഇപ്പോൾ ലവ് ആക്ഷൻ ഡ്രാമയുടെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. ഇതിന് കാരണമായത് അജു വർഗീസും ധ്യാൻ ശ്രീനിവാസനും നൽകിയ ഒരു അഭിമുഖത്തിലെ ചില വെളിപ്പെടുത്തലുകളാണ്. പ്രതിച്ഛായ സിനിമയിലെ താരങ്ങളായ നിവിൻ പോളിയെയും ഷറഫുദ്ദീനിനെയും ഇന്റർവ്യൂ ചെയ്യുന്നതിനിടെ അജു പറഞ്ഞ കാര്യങ്ങളാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

ശ്രീ ഗോകുലം മൂവീസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അജു വർഗീസ് ഈ കാര്യങ്ങൾ പങ്കുവെച്ചത്. ‘ഡിയർ സ്റ്റുഡന്റിന്റെ ലൊക്കേഷനിൽ നയൻതാര മാഡം ഉണ്ട്, നിവിൻ പോളി ഉണ്ട്. ഞാനും അവിടേക്ക് ഒന്ന് പോയി. പുള്ളിക്കാരി എന്നോട് നന്നായി സംസാരിച്ചു, എനിക്ക് വടയൊക്കെ തന്നു.

ലവ് ആക്ഷൻ ഡ്രാമ, Photo: JioHotstar

അതിന് ശേഷം പുള്ളിക്കാരിയും നിവിനും കൂടി ‘ലവ് ആക്ഷൻ ഡ്രാമ’യുടെ സെക്കന്റ് പാർട്ട് ചെയ്താലോയെന്ന് ചോദിച്ചു. ഞാൻ വീണ്ടും ചോദിച്ചു ശരിക്കും ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന്, അവർ ‘ഉണ്ട്’ എന്ന് പറഞ്ഞു. അങ്ങനെ ഞാൻ നിവിനോട് പറഞ്ഞപ്പോൾ അവനും ഒകെ പറഞ്ഞു. തുടർന്ന് ഞങ്ങൾ ധ്യാനിനെ വിളിച്ചു, പക്ഷേ അവൻ ഫോൺ എടുത്തില്ല,’ എന്നാണ് അജു പറഞ്ഞത്.

അജുവിന്റെ ഈ തുറന്നുപറച്ചിലിന് പിന്നാലെ ‘ലവ് ആക്ഷൻ ഡ്രാമ ടു വിനായി കാത്തിരിക്കുകയാണെന്നാണ് ആരാധകർ പറയുന്നത്. നിവിനും നയൻസും വീണ്ടും ഒന്നിക്കുന്നുവോ? ഒന്നിച്ചാൽ ‘സർവ്വം മായ’യെക്കാൾ വലിയ ഹിറ്റ് നേടാൻ ഒരുങ്ങിക്കോയെന്നും ആരാധകർ പങ്കു വെക്കുന്നു.

Content Highlight: Aju Varghese says Nayanthara asked him if he would do a second part of the movie love action drama

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.