കൊച്ചി: മലയാള സമൂഹത്തെ അധിക്ഷേപിച്ച് കൊണ്ട് പരാമര്‍ശം നടത്തിയ അര്‍ണാബ് ഗോസ്വാമിക്കെതിരെ വീണ്ടും സിനിമാ താരം അജു വര്‍ഗീസ്. തന്റെ ഫേസ്ബുക്കിലൂടെയാണ് അജു പ്രതികരണം അറിയിച്ചത്.

ഒരു ദുരന്തം വന്നപ്പോള്‍ കൂടെ കൈ പിടിച്ച് കട്ടക്ക് നിന്നവരാ ഞങ്ങള്‍ മലയാളികള്‍. കൂടെ ഇവിടുത്തെ മാധ്യമങ്ങളും അന്നൊന്നും ഒരു ദേശീയ മാധ്യമവും ഇത്ര ഉറക്കെ ശബ്ദിച്ച് കണ്ടിട്ടില്ല അജു എഴുതുന്നു.


ALSO READ: ഇപ്പോഴുള്ളത് 1435 ക്യാംപുകളിലായി അഞ്ച് ലക്ഷത്തോളം പേര്‍; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതി പുറത്ത് വിട്ട് മുഖ്യമന്ത്രി


ഇന്ന് അതിജീവിച്ച് വരുമ്പോള്‍, ഞങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങള്‍ ഞങ്ങള്‍ പറഞ്ഞ് തീര്‍ക്കും. ഇവിടെ വാഴ വെട്ടാന്‍ വരണ്ട എന്നും പോസ്റ്റില്‍ അജു കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

ഇത് പറയാന്‍ ഒരു പാര്‍ട്ടി മെംബര്‍ഷിപ്പും വേണ്ടെന്നും, മലയാളി ആയാല്‍ മതിയെന്നും പറഞ്ഞാണ് അജു പോസ്റ്റ് അവസാനിപ്പിക്കുന്നത്.


ALSO READ: റിസ്റ്റ് വാച്ച്, വെള്ളി ഫലകം, മോണ്ട്ബ്ലാങ്ക് പേന: മോദിയ്ക്ക് വിദേശരാജ്യങ്ങളില്‍ നിന്നും ഒരു വര്‍ഷത്തിനിടെ ലഭിച്ചത് 12 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍


അര്‍ണാബിന്റെ ചര്‍ച്ച നടന്ന ദിവസം “മോനേ ഗോസ്വാമി നീ തീര്‍ന്നു” എന്ന പോസ്റ്റും അജു വര്‍ഗീസ് ഇട്ടിരുന്നു. സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ആ പോസ്റ്റിന് 37000 ലൈക്കുകളാണ് ഇതിനോടകം ലഭിച്ചിട്ടുള്ളത്.

ഇതുപോലെയൊരു നാണംകെട്ട വര്‍ഗ്ഗത്തെ കണ്ടിട്ടില്ലെന്നായിരുന്നു കേന്ദ്രസഹായം ആവശ്യപ്പെടുന്ന മലയാളികളെ ഉദ്ധരിച്ച് കൊണ്ട് അര്‍ണാബ് പരാമര്‍ശിച്ചത്.