മമ്മൂട്ടി അന്നും ഇന്നും കാണാന്‍ സുന്ദരനാണെന്ന് നടി ദേവയാനി. കാണുമ്പോള്‍ കുറച്ച് പേടി തോന്നുമെങ്കിലും ആള് സ്വീറ്റാണെന്നും ദേവയാനി പറഞ്ഞു. സിനിമ ഉലകം ചാനലിനായി നടി സുഹാസിനി അവതാരകയായ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ദേവയാനി.

അജിത്താണോ മമ്മൂട്ടിയാണോ കൂടുതല്‍ ഹാന്‍ഡ്‌സം എന്ന് സുഹാസിനി ചോദിച്ചപ്പോള്‍ രണ്ട് പേരേയും കാണാന്‍ കൊള്ളാമെന്ന് ദേവയാനി പറഞ്ഞു.

എന്നാല്‍ രണ്ട് പേരില്‍ ഒരാളെ തെരഞ്ഞെടുത്താലെ പറ്റുകയുള്ളൂ എന്ന് സുഹാസിനി പറഞ്ഞപ്പോള്‍ മമ്മൂട്ടി സാര്‍ എന്നാണ് ദേവയാനി പറഞ്ഞത്. റൈറ്റ് ചോയിസ്, എന്റെയും ചോയിസ് അത് തന്നെയാണെന്ന് സുഹാസിനിയും പറഞ്ഞു.

ജയറാമിനെ പറ്റിയും ദേവയാനി അഭിമുഖത്തില്‍ സംസാരിച്ചു. എപ്പോഴും എന്തെങ്കിലും തമാശ പറഞ്ഞുകൊണ്ടിരിക്കും. ഇപ്പോള്‍ തന്നെ പൊന്നിയിന്‍ സെല്‍വനില്‍ മറക്കാന്‍ പറ്റാത്ത ഒരു റോളാണ് ചെയ്തിരിക്കുന്നതെന്നും ദേവയാനി കൂട്ടിച്ചേര്‍ത്തു.

അനുരാഗമാണ് ഒടുവില്‍ പുറത്തുവന്ന ദേവയാനിയുടെ ചിത്രം. ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്ത ചിത്രം മെയ് അഞ്ചിനാണ് തിയേറ്ററുകളിലെത്തിയത്. അശ്വിന്‍ ജോസും ഗൗരി കിഷനുമാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് അശ്വിന്‍ ജോസ് തന്നെയാണ്.

ഷീല, ജോണി ആന്റണി, ഗൗതം മേനോന്‍, ലെന, മൂസി, ദുര്‍ഗ കൃഷ്ണ, സുധീഷ് കോഴിക്കോട്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങിയവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Ajith or Mammootty handsome? Devayani’s reply