സൈബര്‍ ആക്രമണവും ബുള്ളിയിംഗും സ്ഥിരമായി നടത്തുന്ന ചിലര്‍ക്ക് വ്യത്യസ്ത മറുപടിയുമായി നടി അഹാന കൃഷ്ണകുമാര്‍. ഇവര്‍ക്ക് പ്രണയലേഖനമെഴുതിയാണ് അഹാന രംഗത്തെത്തിയിരിക്കുന്നത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് സ്വര്‍ണ വേട്ട നടന്നതുകൊണ്ടാണെന്ന് സൂചിപ്പിക്കുന്ന തരത്തില്‍ അഹാന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്ത സ്റ്റാറ്റസിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്.

നിരവധി പേര്‍ അഹാനയെയും കുടുംബത്തെയും വളരെ മോശമായ രീതിയില്‍ ചിത്രീകരിക്കുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്യാന്‍ തുടങ്ങി. ഇതേത്തുടര്‍ന്ന് തന്റെ പോസ്റ്റിന് അഹാന തന്നെ വിശദീകരണം നല്‍കിയിരുന്നു.

തനിക്കു നേരെ വന്നിരിക്കുന്ന ആരോപണങ്ങള്‍ ആരുടെയൊക്കെയോ ഭാവനയില്‍ നിന്ന് ഉണ്ടായതാണെന്നും താന്‍ പറയാത്ത കാര്യങ്ങള്‍ ചിലര്‍ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കുകയായിരുന്നുവെന്നുമാണ് അഹാന ഫേസ്ബുക്കില്‍ കുറിച്ചത്.

ഇപ്പോഴിതാ ഇത്തരത്തില്‍ സൈബര്‍ ബുള്ളിയിംഗ് നടത്തുന്നവര്‍ക്കെതിരെ വ്യത്യസ്തമായി പ്രതികരിച്ചുകൊണ്ടുള്ള അഹാനയുടെ വീഡിയോ ആണ് ഇപ്പോള്‍ യൂട്യൂബില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. എ ലവ് ലെറ്റര്‍ ടു ബുള്ളീസ് എന്ന പേരിലാണ് വീഡിയോ.

തനിക്കെതിരെ മോശമായ രീതിയില്‍ പ്രതികരിച്ചവര്‍ക്കുള്ള മറുപടിയല്ല താന്‍ ഈ വീഡിയോയിലൂടെ ഉദ്ദേശിക്കുന്നതെന്ന് അഹാന പറഞ്ഞു. അങ്ങനെ പ്രതികരിക്കാന്‍ താനൊരു ഇരയല്ലെന്നും മോശമായി തന്നെയും കുടുംബത്തെയും ആക്രമിച്ചവര്‍ സ്വയം ലജ്ജിക്കേണ്ടവരാണെന്നും അഹാന പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ