മീററ്റ്: കമല്‍…കമല്‍…കമല്‍ ഉച്ചാരണത്തിന് പിന്നാലെ നമോ…നമോയുമായി ബി.ജെ.പി നേതാവ് വിനീത് ശാരദ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രചരണറാലിയിലാണ് വിനീതിന്റെ നമോ ഉച്ചാരണം.

നരേന്ദ്രമോദിയുടെ ‘നരേന്ദ്ര ‘തുടങ്ങുന്ന് ‘ന’ എന്ന അക്ഷരവും മോദിയിലെ ‘മോ’ യും ചേര്‍ത്താണ് നമോ എന്ന ഉച്ചാരണമെന്ന് വിനീത് പറഞ്ഞു.

30 സെക്കന്റ് വീഡിയോയില്‍ 60 തവണയാണ് ഇയാള്‍ നമോ ഉച്ചരിക്കുന്നത്.

വിനീതിന്റെ നമോ ഉച്ചാരണത്തിന്റെ വീഡിയോ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി കഴിഞ്ഞു.

നമോ ഉച്ചാരണത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍രാഹുല്‍ ഗാന്ധിയെ പരാമര്‍ശിച്ചു കൊണ്ട് പപ്പൂ…പപ്പൂ… എന്നും വിനീത് പറഞ്ഞു.

കഴിഞ്ഞ് ദിവസം മീററ്റില്‍ തന്നെ സംഘടിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചരണറാലിയില്‍ ബി.ജെ.പി യുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമരക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് 36 സെക്കന്റോളം കമല്‍….കമല്‍ എന്ന് ഉരുവിടിരുന്നു.

നിങ്ങള്‍ ചിന്തിക്കൂ..നിങ്ങള്‍ക്ക് താമരയാണോ വേണ്ടത് അല്ലെങ്കില്‍ മറ്റേതെങ്കിലുമാണോ എന്നായിരുന്നു കമല്‍ ഉച്ചാരണത്തിനിടെ വിനീത് പറഞ്ഞത്.