പത്തനംതിട്ട: അടൂരില്‍ മൂന്ന് ആയുര്‍വേദ നഴ്‌സിങ് വിദ്യാര്‍ത്ഥിനികളെ കാണാതായതായി പരാതി. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹോസ്റ്റല്‍ വാര്‍ഡനാണ് പരാതി നല്‍കിയത്.

മലപ്പുറം, സീതത്തോട്, പൂനെ സ്വദേശികളായ കുട്ടികളെയാണ് കാണാതായത്. ഇവര്‍ ഇന്നലെ സൂപ്പര്‍മാര്‍ക്കറ്റില്‍ പോയതിന് ശേഷം തിരിച്ചെത്തിയിട്ടില്ലെന്നാണ് പരാതിയില്‍ പറയുന്നത്. പൊലീസ് അന്വേഷണം തുടങ്ങി.